
കൊച്ചി: കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യും. നേരത്തെ അറിയിച്ചത് പ്രകാരം കൃത്യം 11 മണിയോടെ ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരായി. മാധ്യമങ്ങള്‍ക്കും കൂടി നിന്ന ജനങ്ങള്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലീസ് സംഘം ചോദ്യം ചെയ്യലിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചേരും. ബിഷപ്പിന് പറയാനുള്ളത് കേട്ട ശേഷം പൊരുത്തക്കേടുകള്‍ തിരുത്താനുള്ള രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ആരംഭിക്കും. തൃപ്പുണ്ണിത്തുറയിലെ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
നേരത്തെ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘവും കോട്ടയം എസ് പിയും കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ചോദ്യം ചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിനായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുറിയിൽ അഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂർണമായും ചിത്രീകരിക്കാനും മുഖഭാവങ്ങളടക്കമുള്ളവ പരിശോധിക്കാനുമാണ് തയ്യാറെടുപ്പുകളെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam