ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും; ബിഷപ്പ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഡിവൈഎസ്പി

Published : Sep 19, 2018, 10:26 AM ISTUpdated : Sep 19, 2018, 10:36 AM IST
ജലന്ധർ ബിഷപ്പിനെ ഇന്ന്  ചോദ്യം ചെയ്യും; ബിഷപ്പ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഡിവൈഎസ്പി

Synopsis

കന്യാസ്ത്രിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യും. തൃപ്പുണ്ണിത്തുറയിലെ, പൊലീസിന്‍റെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ചാകും മൊഴിയെടുപ്പ്. ബിഷപ്പ് ഇതുവരെ അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ്

കൊച്ചി: കന്യാസ്ത്രിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യും. തൃപ്പുണ്ണിത്തുറയിലെ, പൊലീസിന്‍റെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ചാകും മൊഴിയെടുപ്പ്. ബിഷപ്പ് ഇതുവരെ അന്വേഷണ സംഘവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. ബിഷപ്പ് ഇപ്പോൾ എവിടെയന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഡിവൈഎസ്പി വിശദമാക്കി.  

കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘം ഇപ്പോൾ കൂടിക്കാഴ്ച നടത്തി. കോട്ടയം എസ് പിയും ഐജിയുടെ ക്യാമ്പ് ഓഫീസിലെത്തിയിരുന്നു. അതേസമയം ജലന്ധറിൽ നിന്നെത്തിയ ബിഷപ്പ് തൃശൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.  ബിഷപ്പിനെ ചോദ്യം ചെയ്യാനായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുറിയിൽ അ‍ഞ്ച് ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി എടുക്കുന്നത് പൂ‍‍ർണമായും ചിത്രീകരിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദ കേരള സ്റ്റോറി 2', ഹൈക്കോടതി ഇടപെടുന്നു, ചൊവ്വാഴ്ച നിർണായകം; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു
കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ നിർമാണം: തറക്കല്ലിടൽ മുടങ്ങിയതിൽ വിവാദം, പിന്നില്‍ രാഷ്ട്രീയമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ