പുൽവാമ ആക്രമണം; സുരക്ഷാവീഴ്ച സമ്മതിച്ച് ജമ്മു കശ്മീർ ഗവർണർ

By Web TeamFirst Published Feb 15, 2019, 10:51 AM IST
Highlights

ഇന്ത്യയിലെ  യുവാക്കൾക്ക് ചാവേറാകാനുള്ള പരിശീലനം നൽകുന്നുണ്ടെന്ന വിവരം മനസ്സിലാക്കുന്നതിലും രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടെന്നും 
ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു.  

 ശ്രീനഗർ: പുൽവാമയിലെ ഭീകരാക്രമണ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീർ  ഗവർണർ സത്യപാൽ മാലിക്. കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജമ്മു-ശ്രീനഗർ ഹൈവേയിൽ വലിയ സ്ഫോടക വസ്തുക്കളുമായി ഒരു വാഹനം നീങ്ങിയത് അറിയാൻ കഴിയാതിരുന്നത് വലിയ സുരക്ഷാ വീഴ്ചയാണ്.

ഇന്ത്യക്കുള്ളിൽ നിന്ന് തന്നെ ചാവേറുകളെ കണ്ടെത്താൻ ഭീകര സംഘനകൾക്ക് സാധിക്കുന്നുവെന്നത് മനസ്സിലാക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്കും സാധിച്ചില്ല. ഇന്ത്യയിലെ  യുവാക്കൾക്ക് ചാവേർ പരിശീലനം നൽകുന്നുണ്ടെന്ന വിവരം കണ്ടെത്തുന്നതിലും രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടെന്നും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു.  

click me!