ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മസൂദ് അസറിന്‍റെ അനന്തിരവന്‍ കൊല്ലപ്പെട്ടു

Published : Nov 07, 2017, 10:05 AM ISTUpdated : Oct 05, 2018, 12:22 AM IST
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മസൂദ് അസറിന്‍റെ അനന്തിരവന്‍ കൊല്ലപ്പെട്ടു

Synopsis

ജമ്മുകശ്മീരില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ അനന്തിരവന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തല്‍ഹ റാഷിദിനെയാണ് പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ചത്. ജയ്ഷെ ഡിവിഷണല്‍ കമാന്‍ഡര് മുഹമ്മദ് ഭായ്, വസീം എന്നീ തീവ്രവാദികളെയും സൈന്യം വധിച്ചു. ഇവരില്‍ നിന്ന് തോക്കുകളും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്.

എറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് പെട്രോളിംഗ് വാഹനത്തിന് നേരെ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ ഇത്തവണ ബിജെപി ഭരണം പിടിക്കും, മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുെമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
മോദിക്കെതിരായ പോരാട്ടത്തിന് ഇന്ത്യ മുന്നണിയെ നയിക്കാൻ സ്റ്റാലിൻ വരുമോ? നേതൃമാറ്റ സമ്മർദ്ദം, സ്റ്റാലിൻ നയിക്കണമെന്ന ആവശ്യമുയരുന്നുവെന്ന് ഡിഎംകെ