'ജാനകി സിനിമയ്ക്കായി കലാകാരനെന്ന നിലയിൽ ഇടപെട്ടു, സെൻസർ ബോർഡിൽ നേരിട്ട് ഇടപെട്ടിട്ടില്ല': സുരേഷ് ​ഗോപി

Published : Jul 19, 2025, 07:46 PM IST
suresh gopi

Synopsis

ജാനകി സിനിമയ്ക്കായി കലാകാരൻ എന്ന നിലയിൽ ഇടപെട്ടിട്ടുണ്ടെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

തിരുവനന്തപുരം: ജാനകി സിനിമ വിവാദത്തിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. ജാനകി സിനിമയ്ക്കായി കലാകാരൻ എന്ന നിലയിൽ ഇടപെട്ടിട്ടുണ്ടെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. പൊതുജനങ്ങളെ അറിയിക്കാൻ പാടില്ലാത്ത വിധത്തിലാണ് ഇടപെട്ടത്. ഉന്നത തലത്തിലെ ചർച്ചകളിലൂടെ തീർപ്പുകളിലേക്ക് എത്തുന്നതിന് എന്റെ നേതാക്കളുടെ പിന്തുണ ഉണ്ടായി എന്നും സുരേഷ് ​ഗോപി പറഞ്ഞു. സെൻസർ ബോർഡിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും അതിനായി അധികാരം ഉപയോ​ഗിച്ചിട്ടില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ജാനകി സിനിമയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മന്ത്രാലയം പരിശോധിക്കുകയാണെന്നും സുരേഷ് ​ഗോപി അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പകുതിവഴിയിൽ നിലച്ച അഭിഷേകാഗ്നി പ്രാർത്ഥന, പ്രശാന്ത് അച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്
ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും