
ഇന്നലെ രാത്രിയാണ് ജപ്പാനിലെ തെക്കുപടിഞ്ഞേറേ ദ്വീപായ കയ്ഷുവിന് സമീപം ഭൂചലനമുണ്ടായത്. ശക്തമായ ഭൂചലനകത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നാണ് ആളപായമുണ്ടായത്. നിരവധി വീടുകളുടെ മേല്‍ക്കൂര നിലംപൊത്തി. പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 16,000 വീടുകളിലെ വൈദ്യുത ബന്ധം തകരാറിലായി.
കയ്ഷുവില്‍ പ്രവര്‍ത്തിക്കുന്ന ആണവ നിലയത്തിന് 120 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ആണവ നിലയത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായി രാജ്യത്തെ ആണവ നിലയങ്ങളെല്ലാം അടച്ചു. 2011ല്‍ ഫുക്കുഷിമയിലുണ്ടായ ഭൂചലത്തില്‍ 18,000 പേര്‍ മരിച്ചിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതാണ് മരണസംഖ്യ ഉയര്‍ത്തിയത്. ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതും സ്ഥിതി വഷളാത്തി. എന്നാല്‍ ഇത്തവണ ഭീതിജനകമായി സാഹചര്യമില്ലെന്നും സുനാമി സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam