കോട്ടക്കുന്നില്‍ ജസ്നയെ കണ്ടെന്ന് മൊഴി:വെച്ചൂച്ചിറ പോലീസ് മലപ്പുറത്തേക്ക്

Web desk |  
Published : Jun 22, 2018, 09:50 AM ISTUpdated : Jun 29, 2018, 04:23 PM IST
കോട്ടക്കുന്നില്‍ ജസ്നയെ കണ്ടെന്ന് മൊഴി:വെച്ചൂച്ചിറ പോലീസ് മലപ്പുറത്തേക്ക്

Synopsis

മെയ്  മൂന്നാം തീയതി കോട്ടക്കുന്ന് പാര്‍ക്കില്‍ ജസ്നയെ കണ്ടെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. 

മലപ്പുറം: പത്തനംതിട്ടയില്‍ കാണാതായ ജസ്ന മരിയയെ മലപ്പുറത്ത് കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വെച്ചൂച്ചിറ പോലീസ് ഇന്ന് മലപ്പുറത്തെത്തും. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന് പാര്‍ക്കില്‍ ജസ്നയെ കണ്ടെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാസം മൂന്നാം തീയതി ജെസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടി കോട്ടക്കുന്നിലെത്തിയതായാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. പാര്‍ക്കിനുള്ളില്‍ പെണ്‍കുട്ടി കരയുന്നത് അന്ന്  ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടി ജസ്നയാണോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. 

കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ക്യാമറകളില്‍ രണ്ടാഴ്ച്ച വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നത് പോലീസിന് തിരിച്ചടിയാണ്. ഇന്ന് മലപ്പുറത്ത് എത്തുന്ന വെച്ചൂച്ചിറ പോലീസ് ജസ്നയുടെ തിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലപ്പുറം പോലീസുമായി പങ്കുവയ്ക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർട്ടി തീരുമാനം സ്വാഗതം ചെയ്യുന്നു; ലീഗ് സ്ഥാനാർത്ഥി പട്ടിക മികച്ചതെന്ന് എംകെ മുനീർ; പകരം വരുന്നവർ യോഗ്യരെന്നും പ്രതികരണം
'സീറ്റ് കിട്ടിയാൽ 15000ലേറെ ഭൂരിപക്ഷത്തിൽ ജയിക്കും, നേതൃത്വത്തിൽ വിശ്വാസമുണ്ട്, ദില്ലിയിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ല': എൽദോസ് കുന്നപ്പിള്ളി