ആർമിയിൽ ചേരാനൊരുങ്ങി രാജ്യത്തിനുവേണ്ടി ജീവത്യാ​ഗം ചെയ്ത സൈനികന്റെ ഭാര്യ

Published : Feb 24, 2019, 12:31 PM ISTUpdated : Feb 24, 2019, 12:32 PM IST
ആർമിയിൽ ചേരാനൊരുങ്ങി രാജ്യത്തിനുവേണ്ടി ജീവത്യാ​ഗം ചെയ്ത സൈനികന്റെ ഭാര്യ

Synopsis

ഒരു സ്വകാര്യ കമ്പനിയിലെ സെക്രട്ടറിയും അഭിഭാഷകയുമായിരുന്ന ഗൗരിയെ 2015ലാണ് പ്രസാദ് വിവാഹം കഴിച്ചത്. ശേഷം പ്രസാദ് രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതിനുപിന്നാലെ ഗൗരി ജോലി ഉപേക്ഷിക്കുകയും ആര്‍മിയില്‍ ചേരുന്നതിനുവേണ്ടി തയ്യാറെടുക്കുകയുമായിരുന്നു. 

മുംബൈ: ആർമിയിൽ ചേരാനൊരുങ്ങി രാജ്യത്തിനുവേണ്ടി വിരമൃത്യു വരിച്ച ജവാന്റെ ഭാര്യ. കൊല്ലപ്പെട്ട മേജര്‍ പ്രസാദ് മഹാദിക്കിന്റെ ഭാര്യ ഗൗരി മഹാദിക്(32) ആണ് ഭര്‍ത്താവിനോടുള്ള ആദര സൂചകമായി ആർമിയിൽ ചേരാനൊരുങ്ങുന്നത്. 2017ല്‍  അരുണാചല്‍ പ്രദേശിലെ തവാങില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് പ്രസാദ് വീരമൃത്യു വരിച്ചത്.

ട്രെയിനിങ് കഴിഞ്ഞതിനു ശേഷം അടുത്ത വർഷം മാർച്ചിലാകും ​ഗൗരി ജോലിയിൽ പ്രവേശിക്കുക. ചെന്നൈയിലെ ഓഫീസര്‍ ട്രെയിനിംഗ് അക്കാദമി(ഒറ്റിഎ)യിലാണ് ഗൗരി പരിശീലനം നടത്തുന്നത്. ജവാന്മാരുടെ വിധവമാര്‍ക്കുള്ള നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ലെഫ്റ്റനന്റ് ആയിട്ടാകും ഗൗരി ചുമതല ഏല്‍ക്കുക. 

2018 നവംബര്‍ 30നും ഡിസംബര്‍ 4നുമായി ഭോപ്പാലില്‍ നടന്ന സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഗൗരിയായിരുന്നു ഒന്നാം സ്ഥനത്തിയത്.16 ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളിയാണ് ​ഗൗരി ആ നേട്ടം സ്വന്തമാക്കിയത്. വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാര്‍ക്കു വേണ്ടിയാണ് എസ്എസ്ബി(സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്) പരീക്ഷ നടത്തിയത്. ഇതില്‍ ബാംഗ്ലൂര്‍,ഭോപ്പാല്‍,അലഹാബാദ് എന്നീ സെന്ററുകളില്‍ നിന്നായി 16 പോരാണ് ഉണ്ടായിരുന്നു.   പരീക്ഷയില്‍ ഭര്‍ത്താവിന്റെ ചെസ് നമ്പറായ 28 ആണ് തനിക്കും ലഭിച്ചതെന്ന് ഗൗരി പറഞ്ഞു.

ഒരു സ്വകാര്യ കമ്പനിയിലെ സെക്രട്ടറിയും അഭിഭാഷകയുമായിരുന്ന ഗൗരിയെ 2015ലാണ് പ്രസാദ് വിവാഹം കഴിച്ചത്. ശേഷം പ്രസാദ് രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതിനുപിന്നാലെ ഗൗരി ജോലി ഉപേക്ഷിക്കുകയും ആര്‍മിയില്‍ ചേരുന്നതിനുവേണ്ടി തയ്യാറെടുക്കുകയുമായിരുന്നു. ഇപ്പോള്‍ ഭര്‍ത്തൃ മാതാവിനൊപ്പം മഹാരാഷ്ട്രയിലെ വിരാറിലാണ് താമസം.

2012 മാര്‍ച്ചിലാണ് പ്രസാദ് ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. ചെന്നൈയിലെ ഓഫീസര്‍ ട്രെയിനിംഗ് അക്കാദമി(ഒറ്റിഎ)യിൽ തന്നെയായിരുന്നു പ്രസാദും. ബീഹാര്‍ റെജിമെന്റിലെ ഏഴാമത്തെ ബറ്റാലിയനില്‍ പോസ്റ്റ് ചെയ്ത മികച്ച ഉദ്യോ​ഗസ്ഥരിൽ ഓരാളായിരുന്നു പ്രസാദെന്ന് ഗൗരി പറഞ്ഞു. തന്റെ ജോലിയിൽ വളരെയധികം ആത്മാര്‍പ്പണമുള്ള വ്യക്തിയായിരുന്നു ജവാനെന്ന് ഒപ്പം ജോലി ചെയിരുന്നവര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി