ജെയ്ഷാ നല്‍കിയ നൂറ് കോടിയുടെ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

Published : Oct 16, 2017, 08:30 AM ISTUpdated : Oct 05, 2018, 01:37 AM IST
ജെയ്ഷാ നല്‍കിയ നൂറ് കോടിയുടെ മാനനഷ്ടക്കേസ്  ഇന്ന് പരിഗണിക്കും

Synopsis

അഹമ്മദാബാദ്: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ്ഷാ നല്‍കിയ മാനനഷ്ടക്കേസ്  കോടതി ഇന്ന് പരിഗണിക്കും. വാര്‍ത്ത റിപ്പോര്‍ട്ടുചെയ്ത രോഹിണി സിംഗ് അടക്കം ദി വയര്‍ എന്നവെബ്‌സൈറ്റിലെ 7 പേര്‍ക്കെതിരായണ് ജയ്ഷാ നൂറ് കോടിയുടെ അപകീര്‍ത്തി കേസ് നല്‍കിയത്. 

അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജയ്ഷായുടെ അഭിഭാഷകന്‍ എത്താതിരുന്നതിനാലാണ് ഹിയറിംഗ് ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജയ്ഷായുടെ കമ്പനിയായ ടെമ്പിള്‍ ഇന്‍ഡസ്ട്രീസിന് 16,000 മടങ്ങ് വരുമാന വര്‍ദ്ധനവുണ്ടായെന്ന വാര്‍ത്തയാണ് ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത്. 2014- 15 സാമ്പത്തീക വര്‍ഷത്തില്‍ അന്‍പതിനായിരമുണ്ടായിരുന്ന കമ്പനി വരുമാനം 2015- 16 സാമ്പത്തീക വര്‍ഷത്തില്‍ 80.5 കോടിയായി വര്‍ദ്ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'1000 കോടി, കേരളത്തിലെ തെരഞ്ഞെടുപ്പിന് തെലങ്കാനയിലെ പൊതുപണം ഉപയോ​ഗിക്കുന്നു'; കോൺ​ഗ്രസിനെതിരെ ആരോപണവുമായി ബിആർഎസ്
കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; 'അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം'