ജയലളിതയുടെ മരണം; മൂന്ന്​ മാസം കൊണ്ട്​ അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കണം

Published : Feb 03, 2022, 04:46 PM ISTUpdated : Mar 22, 2022, 07:24 PM IST
ജയലളിതയുടെ മരണം; മൂന്ന്​ മാസം കൊണ്ട്​ അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കണം

Synopsis

ചെന്നൈ: തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം മൂന്ന്​ മാസം കൊണ്ട്​ അ​ന്വേഷിക്കാൻ സർക്കാർ വിജ്​ഞാപനം പുറപ്പെടുവിച്ചു. തിങ്കളാഴ്​ച മുതൽ മൂന്ന്​ മാസമാണ്​ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷന്​ സമയം അനുവദിച്ചിരിക്കുന്നത്​.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​ മുതൽ മരിച്ചതുവരെയുള്ള മുഴുവൻ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരുമെന്ന്​ ഇതുസംബന്ധിച്ച്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ആശുപത്രിയിൽ ​പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യം, ആശുപത്രിവാസം, ചികിത്സ, മരണത്തിലേക്ക്​ നയിച്ച സാഹചര്യം എന്നിവയെല്ലാം കമ്മീഷ​ന്‍റെ അ​ന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

കമീഷ​​ന്‍റെ അധികാര പരിധികളും സർക്കാർ പ്രത്യേകം നിശ്​ചയിച്ചുനൽകിയിട്ടുണ്ട്​. മദ്രാസ്​ ഹൈക്കോടതി റിട്ട. ജഡ്​ജി അറമുഖ സ്വാമിയെ അ​ന്വേഷണ കമ്മീഷനായി സർക്കാർ നേരത്തെ നിയമിച്ചിരുന്നു. നിശ്​ചിത സമയത്തിനകം മുഴുവൻ വിവരങ്ങളും ​ശേഖരിച്ച്​ പരിശോധിച്ച്​ റിപ്പോർട്ട്​ നൽകൽ കമ്മീഷന്​ വെല്ലുവിളിയാകുമെന്നാണ്​ സൂചന.
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുബായിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ചതിന് പിന്നാലെ എമിറേറ്റ്സിന്‍റെ പുതിയ അറിയിപ്പ്, ഉച്ചയ്ക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കും
പ്രഖ്യാപനം വന്നാലുടൻ വമ്പൻ റാലിക്ക് പ്ലാൻ, പാലക്കാട് ഉറപ്പിച്ച് ശോഭ സുരേന്ദ്രൻ; ഇ ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി, ശ്രീനിവാസന്‍റെ വീട്ടിലുമെത്തി