ജെഡിഎസ് സംസ്ഥാന അധ്യക്ഷനായി കെ കൃഷ്ണന്‍ കുട്ടി തുടരും; പുതിയ അധ്യക്ഷന്‍ അടുത്ത മാസം

Published : Dec 16, 2018, 04:46 PM ISTUpdated : Dec 17, 2018, 02:47 PM IST
ജെഡിഎസ് സംസ്ഥാന അധ്യക്ഷനായി കെ കൃഷ്ണന്‍ കുട്ടി തുടരും; പുതിയ അധ്യക്ഷന്‍ അടുത്ത മാസം

Synopsis

പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനമടക്കമുള്ള പാര്‍ട്ടി നയങ്ങള്‍ ചര്‍ച്ചക്കെത്തിയ ജനതാദൾ എസ് സംസ്ഥാന ഭാരവാഹി യോഗം അവസാനിച്ചു. ജെ ഡി എസ് സംസ്ഥാന അധ്യക്ഷനായി കെ കൃഷ്ണൻകുട്ടി അടുത്ത മാസം വരെ തുടരും. അടുത്ത മാസം കോഴിക്കോട് നടക്കുന്ന പാർട്ടി സംസ്ഥാന റാലിക്ക് ശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും.  

കോഴിക്കോട്: പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനമടക്കമുള്ള പാര്‍ട്ടി നയങ്ങള്‍ ചര്‍ച്ചക്കെത്തിയ ജനതാദൾ എസ് സംസ്ഥാന ഭാരവാഹി യോഗം അവസാനിച്ചു. ജെ ഡി എസ് സംസ്ഥാന അധ്യക്ഷനായി കെ കൃഷ്ണൻകുട്ടി അടുത്ത മാസം വരെ തുടരും. അടുത്ത മാസം കോഴിക്കോട് നടക്കുന്ന പാർട്ടി സംസ്ഥാന റാലിക്ക് ശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും.

എംപി വീരേന്ദ്രകുമാറിന്റെ എല്‍ജെഡിയുമായുള്ള ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്യത്തെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി. ദേശീയ നേതൃത്യം വീരേന്ദ്രകുമാറുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനം.

നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 

ഇരു നേതാക്കളും തമ്മിലുള്ള കടുത്ത ഭിന്നതയ്ക്കും പരസ്പരമുള്ള വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലായിരുന്നു  മാത്യു ടി തോമസിനെ മാറ്റാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചത്.  സംസ്ഥാന അധ്യക്ഷ പദവി സംബന്ധിച്ചും പാര്‍ട്ടിയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി