ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും

Published : Aug 08, 2017, 12:17 AM ISTUpdated : Oct 04, 2018, 11:41 PM IST
ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും

Synopsis

ജിദ്ദ: ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. ഈ മാസം ഇരുപത്തിയാറു വരെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ തുടരും. അതേസമയം, മദീനയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിക്കും. കഴിഞ്ഞ ഇരുപത്തി നാലാം തിയ്യതിയാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചത്.

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ അമ്പത്തിണ്ണായിരത്തോളം പേര്‍ ഇതിനകം മദീനയില്‍ എത്തി. മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസ് നാളെ അവസാനിക്കും. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ ആരംഭിക്കുകയും ചെയ്യും. ബംഗലൂരു, ഗയ, കൊല്‍ക്കത്ത, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും ആറു വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം തീര്‍ഥാടകര്‍ ഇന്ന് ജിദ്ദയിലെത്തും. 215 വിമാനങ്ങള്‍ മദീനയിലെക്കും 236 വിമാനങ്ങള്‍ ജിദ്ദയിലേക്കുമാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഈ മാസം 26 വരെ ഇന്ത്യയില്‍ നിന്നും ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസ് തുടരും.നാളെ ജിദ്ദയിലെത്തുന്ന സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഈ മാസം 13 നാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുപ്പത്തിയൊമ്പത് സര്‍വീസുകള്‍ ജിദ്ദയിലേക്ക് നടത്തും. ജിദ്ദ വഴി വന്നവര്‍ മദീനയില്‍ നിന്നും മദീനയില്‍ എത്തിയവര്‍ ജിദ്ദയില്‍ നിന്നുമാണ് ഹജ്ജ് കഴിഞ്ഞു മടങ്ങുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ചരിത്രപരമായ മണ്ടത്തരം സംഭവിക്കരുത്, വിജയ് സർക്കാർ രൂപീകരിക്കട്ടെ', പാർട്ടി പ്രവർത്തകർക്ക് തുറന്ന കത്ത് നൽകി ശശികല
സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി, നാളെ മുതൽ ടിക്കറ്റിൽ ലിംഗഭേദം രേഖപ്പെടുത്തും