കേരളത്തില്‍ എസ്ഡിപിഐയെ എന്തുകൊണ്ട് നിരോധിക്കുന്നില്ല: ജിഗ്നേഷ് മേവാനി

Published : Dec 19, 2017, 02:17 PM ISTUpdated : Oct 04, 2018, 06:12 PM IST
കേരളത്തില്‍ എസ്ഡിപിഐയെ എന്തുകൊണ്ട് നിരോധിക്കുന്നില്ല: ജിഗ്നേഷ് മേവാനി

Synopsis

അഹമ്മദാബാദ്: എസ്ഡിപിഐ എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ, മറ്റേതെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലോ ബന്ധമുള്ളതായി തെളിവുണ്ടെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് അതിനെ നിരോധിക്കുന്നില്ലെന്ന് ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി. കേരളത്തിലെ എസ്ഡിപിഐ സംഘടനകളുടെ സഹായത്തിലാണ് വിജയിച്ചതെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തീവ്രവാദികളില്‍ നിന്നാണ് ലഭിച്ചത് എന്ന് തന്നെ വിശ്വസിച്ചാലും, തനിക്ക് എസ്ഡിപിഐയില്‍ നിന്ന ലഭിച്ചത് 51000 രൂപ മാത്രമാണ്. ഇത് വളരെ ചെറിയൊരു കാര്യമാണ്. ഇക്കാര്യത്തില്‍ വിവാദമുയര്‍ത്തുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ജിഗ്നേഷ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദവും ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഭാവി പ്രതീക്ഷകളും ജിഗ്നേഷ് മേവാനി  പങ്കുവച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ