അമിയൂർ ഇസ്ലാം ജിഷയോട് കാട്ടിയത് സമാനതകളില്ലാത്ത കൊടും ക്രൂരത

Published : Jun 16, 2016, 12:01 PM ISTUpdated : Oct 05, 2018, 03:39 AM IST
അമിയൂർ ഇസ്ലാം ജിഷയോട് കാട്ടിയത് സമാനതകളില്ലാത്ത കൊടും ക്രൂരത

Synopsis

കൊച്ചി: പ്രതികാരദാഹവും ഒപ്പം മദ്യത്തിന്റെ ലഹരിയിലും മടങ്ങിയെത്തിയ അമിയൂർ ഇസ്ലാം ജിഷയോട് കാട്ടിയത് സമാനതളില്ലാത്ത കൊടും ക്രൂരതകളാണ്. ലൈംഗിക വൈകൃതത്തിന് അടിമയായിരുന്ന അമിയൂർ തന്റെ കാമവെറി തീർത്തത് ജിഷയുടെ മൃതദേഹത്തോടായിരുന്നു. മനുഷ്യൻ മനുഷ്യനോട് ചെയ്തിട്ടുള്ള ക്രൂരതകളുടെ ഏറ്റവും ഭയാനകമായ ഒരു അധ്യായമായിരുന്നു പെരുമ്പാവൂറിലെ ആ ഒറ്റമുറി വീടിൽ അന്ന് നടന്നത്.

കമ്പിപ്പാര, കത്തി തുടങ്ങിയ ആയുധങ്ങളുമായാണ് അമിയൂര്‍ ജിഷയെ ആക്രമിയ്ക്കാന്‍ എത്തിയത്. കഴുത്തിൽ ഷാൾ കുരുക്കി അവളെ അമിയൂർ കൊലപ്പെടുത്തി. പോസ്റ്റ്മോർട്ടം ടേബിളിലെത്തിയ ജിഷയുടെ മൃതദേഹത്തിൽ നിന്നാണ് ആ പെൺശരീരത്തിന് ഏൽക്കേണ്ടി വന്ന കൊടിയ പീ‍ഡനങ്ങൾ പുറം ലോകം അറിയുന്നത്. ജിഷയുടെ ശരീരത്തിൽ 38 മുറിവുകളുണ്ടായിരുന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മുഖത്തും തലയിലുമായിരുന്നു മുറിവുകൾ കൂടുതലും. കഴുത്തിൽ ഷാൾ കുരുക്കി ശ്വാസം മുട്ടിക്കുന്നതിനിടെയും ജിഷയ്ക്ക് നിരവധി പരിക്കുകളേറ്റിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹത്തോടായിരുന്നു തുടർന്നുള്ള രതി വൈകൃതങ്ങളും അതിക്രമങ്ങളും. ജിഷയുടെ രഹസ്യഭാഗങ്ങളിൽ കമ്പിപ്പാര കുത്തിയിറക്കിയിരുന്നു. ഈ ആക്രമണത്തിൽ വയർ പിളർന്ന് കുടൽ പുറത്ത് വന്നിരുന്നു. ജിഷയുടെ നെഞ്ചിൽ മാത്രം 13 തവണ കത്തി കുത്തി ഇറക്കിയിരുന്നു.
23 ആം വയസ്സിൽ തന്നെ മദ്യത്തിനും, മയക്കുമരുന്നിനും അടിമയായിരുന്ന അമിയൂറിന് ഈ രതിവൈകൃതങ്ങൾക്ക് മുതുരുമ്പോൾ തന്റെ മനസാക്ഷി മരിച്ചിരുന്നു.
അമിയൂര്‍ ഒറ്റയ്ക്ക് തന്നെയാണ് കൊല നടത്തിയത് എന്നാണ് ഇപ്പോഴും കരുതുന്നത്. ലൈംഗിക വൈകൃതങ്ങളുമായി ബന്ധപ്പെട്ട് ആസമിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. എന്നാല്‍ ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ ഈഥൈല്‍ ആല്‍ക്കഹോള്‍  മദ്യം അകത്തു ചെന്നതല്ലെന്നാണ് ഇപ്പോള്‍പുറത്ത് വരുന്നത്. കഴിച്ച ഭക്ഷണം ആണ് ഈഥൈല്‍ ആല്‍ക്കഹോള്‍ ആയി മാറിയതെന്നാണ് പൊലീസിന്റെ നിഗമനം.

കൊല നടത്തിയശേഷം ഇവിടെ നിന്ന് വേഗത്തിൽ മടങ്ങും വഴി അമിയൂറിന്റെ ചെരിപ്പുകൾ മണ്ണിൽ പുതഞ്ഞു പോയി. ചെരിപ്പുകൾ ഉപേക്ഷിച്ച്  അമിയൂർ പെരുമ്പാവൂരിലെത്തി. രാത്രി എട്ടരയോടെ അവിടെ നിന്ന് ആലുവയിലേക്ക് പോയി. പുലർച്ചെ 6 മണിയ്ക്ക് ആസാമിലേക്ക് രക്ഷപ്പെട്ടു. അവിടെയെത്തി ദിവസങ്ങൾക്ക് ശേഷം ഇവിടെയുള്ള  സുഹൃത്തിനെ വിളിച്ച് അന്വേഷണ വിവരങ്ങൾ ആരാഞ്ഞു. പൊലീസ് അന്വേഷിച്ചു വരാൻ സാധ്യതയുള്ളതിനാൽ ആദ്യം ബംഗാളിലേക്കും പിന്നീട് തമിഴ്നാട്ടിലേക്കും കടന്നു. ജിഷയെ കൊല്ലാനുപയോഗിച്ച കത്തി താൻ പെരുമ്പാവൂരിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇത്രയുമാണ് അമിയുർ ഉൾ ഇസ്ലാം പൊലീസിന് നൽകിയ മൊഴി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ