മോഷണശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ രക്ഷപ്പെടുത്തി

Web Desk |  
Published : Jun 16, 2016, 11:32 AM ISTUpdated : Oct 05, 2018, 03:03 AM IST
മോഷണശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ രക്ഷപ്പെടുത്തി

Synopsis

തൃശൂര്‍: മോഷണ ശ്രമത്തിനിടെ കിണറ്റില്‍ വീണ കള്ളനെ ഫയര്‍ ഫോഴ്‌സെത്തി കരയ്ക്കു കയറ്റി. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കുപ്രസിദ്ധ മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രനാണ് കിണറ്റില്‍ വീണ് പൊലീസ് പിടിയിലായത്.

കുന്നംകുളത്തായിരുന്നു സംഭവം. മണിച്ചിത്രത്താഴ് പൂട്ടുകള്‍ തുറന്ന് മോഷണം നടത്തുന്നതില്‍ കുപ്രസിദ്ധനായ മണിച്ചിത്രത്താഴ് രാജേന്ദ്രന്‍ കൊങ്ങണൂര്‍ ക്ഷേത്രത്തില്‍ മോഷണത്തിന് എത്തിയതായിരുന്നു. ക്ഷേത്രത്തിനടുത്തുള്ള കിണറ്റില്‍ കാല്‍വഴുതി വീണ രാജേന്ദ്രന്റെ നിലവിളി കേട്ടാണ് പരിസര വാസികളെത്തിയത്. വിവരം ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും അറിയിച്ചു. കുന്നംകുളത്തുനിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി വലയിലാക്കി കയരയ്ക്കു കയറ്റിയപ്പോഴാണ് കുപ്രസിദ്ധ മോഷ്ടാവ് രാജേന്ദ്രനാണെന്ന് അറിഞ്ഞത്. പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ കൊങ്ങണൂര്‍ ക്ഷേത്രത്തില്‍ മോഷണത്തിന് എത്തിയതാണെന്ന വിവരം പുറത്തുറത്തുവന്നു.  മറ്റൊരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ രാജേന്ദ്രന്‍ നാലു ദിവസം മുമ്പാണ് പുറത്തിറങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി
'എന്റെ സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണ് പോറ്റി നൽകിയ പരാതി'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ