ജിഷ വധക്കേസ്: പ്രതി അമീർ ഉൾ ഇസ്ലാമിനെ ജൂലൈ 13 വരെ റിമാൻഡ് ചെയ്തു

By Web DeskFirst Published Jun 29, 2016, 5:34 PM IST
Highlights

ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ  ജൂലൈ 13 വരെ കോടതി റിമാൻഡ് ചെയ്തു. പരാതി എന്തെങ്കിലുമുണ്ടോ എന്ന് കോടതി പ്രതിയോട് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി. പ്രതിയെ ജയിലിലെത്തി കാണാൻ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ രാജൻ കോടതിയോട് അഭ്യര്‍ഥിച്ചു . മുഖം മറയ്‍ക്കാതെയാണ് അമീർ ഉൾ ഇസ്ലാമിനെ കോടതിയിലെത്തിച്ചത്. ഇതാദ്യമായാണ് അമീർ ഉൾ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.


 

click me!