തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം, തമ്പാനൂർ റെയിൽവെ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി മൊഴി നൽകി.













