
കസ്റ്റഡിയിലുളളവര്‍ക്ക് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്നതിന് നിലവില്‍ തെളിവൊന്നുമില്ല. ഏപ്രില്‍ രണ്ടാം വാരം വീടുനിര്‍മാണത്തിന് വന്ന് രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികളും ജിഷയുമായി കൂലിയെച്ചൊല്ലി തര്‍ക്കം നടന്നിരുന്നു. എന്നാല്‍ എന്ന് ജോലിക്കെത്തിയ തൊഴിലാളികള്‍ ആരെന്ന് തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
പെരുമ്പാവൂരിലെ എല്ലാ കരാറുകാരോടും ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കായി താമസ സൗകര്യം ഒരുക്കിയിരിക്കുന്നവരോടും അടുത്തിയിടെ നാടുവിട്ടവരെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്. ജിഷയുടെ ആന്തരാവയവയ പരിശോധനയില്‍ അന്നേ ദിവസം വീട്ടില്‍ പാകം ചെയ്തിട്ടില്ലാത്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കിട്ടിയിരുന്നു. അന്നേ ജിഷ പുറത്തുപോയിരുന്നോ അതോ ആരെങ്കിലും ഭക്ഷണവുമായി എത്തിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനിടെ ജിഷയുടെ സഹോദരി ദീപയില്‍ നിന്ന് പൊലീസ് ഇന്നും മൊഴിയെടുത്തു
എന്നാല്‍ ജിഷയുടെ പോസ്റ്റുമാര്‍ടം നടത്തിയത് പി ജി വിദ്യാര്‍ഥിയാണെന്ന ആരോപണം തളളി ആരോഗ്യ സെക്രട്ടറി റിപ്പോര്‍ട് നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം അസിസ്റ്റന്‍ര് പ്രൊഫസര്‍ ഡോ.ലിസ ജോണ്‍യാണ് പോസ്റ്റുമോര്‍ട്ട് നടത്തിയത്.
പിജി വിദ്യാര്‍ഥി സഹായിയായി ഒപ്പമുണ്ടായിരുന്നുവെന്നും ആഭ്യന്തസെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷയുടെ ഘാടകരെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ദളിത് സംഘടനകള്‍ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam