ജിഷയുടെ വീട്ടില്‍ പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തുന്നു

Published : May 09, 2016, 12:42 PM ISTUpdated : Oct 04, 2018, 11:49 PM IST
ജിഷയുടെ വീട്ടില്‍ പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തുന്നു

Synopsis

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടിലെത്തി പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തുന്നു. വീടിന്റെപരിസരത്ത് താമസിക്കുന്ന പുരുഷന്‍മാരുടെ വിരലടയാളവും പൊലീസ് ശേഖരിക്കുന്നുണ്ട്.  ജിഷയുടെ മരണം കഴിഞ്ഞ് 13 ദിവസമായിട്ടും അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വീണ്ടും വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ ജിഷയുടെ വീട്ടില്‍ നിന്ന് പൊലീസ് സംഘത്തിന് രണ്ട് വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തവരുടെ വിരലടയാളങ്ങളുമായി ഇവക്ക്  സാമ്യമുണ്ടായിരുന്നില്ല. ഇത് ആരുടേതാണെന്ന് തിരിച്ചറിയാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് പരിസരവാസികളുടേതടക്കമുള്ള വിരലടയാളങ്ങള്‍ ശേഖരിക്കുന്നതെന്നാണ് കരുതുന്നത്.

ബംഗലൂരുവിലെ ആധാര്‍ കാര്‍ഡ് ഡേറ്റാബേസ് പരിശോധിക്കാനായി പൊലീസ് സംഘം അവിടെയെത്തിയിട്ടുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളുടെ വിവരങ്ങള്‍ ലഭിച്ചാല്‍ അത് സുപ്രാധാന തെളിവാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ജിഷ കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്തത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. കേസിന്റെ തുടക്കം മുതല്‍ തന്നെ കുറ്റകരമായ അനാസ്ഥയാണ് പൊലീസ് കാണിച്ചത്. തെരഞ്ഞെടുപ്പ് വിഷയം എന്നതിലുപരി നീതിയുടെ വിഷയമാണിതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊട്ടാരക്കരയിൽ പാർട്ടി മാറ്റത്തെ ചൊല്ലി വാക്പോര്: കാലുമാറ്റത്തെ ആരും അംഗീകരിക്കില്ലെന്ന് ബാലഗോപാൽ; സരിൻ വന്നപ്പോൾ എന്തായിരുന്നു നിലപാടെന്ന് ഐഷ പോറ്റി
വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക ധാർമ്മികതയും രണ്ടെന്ന് ഹൈക്കോടതി; 'വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് കുറ്റകരമല്ല'