
ജിഷ്ണു കേസിൽ നാലാം പ്രതിയായ പ്രവീണും പിടിയിലായെന്ന് സൂചന. കേസിലെ മൂന്നാം പ്രതിയായ നെഹ്‍റു കോളേജ് വൈസ് പ്രിൻസിപ്പൽ ശക്തിവേല്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോയമ്പത്തൂരിലെ അന്നൂരിൽ നിന്നാണ് ഇയാള്‍ അറസ്റ്റിലായത് . ശക്തിവേലിനെ വൈകീട്ടോടെ തൃശൂരിലെത്തിക്കും .
അതേസമയം ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം തീർക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി പി ഉദയഭാനു കുടുംബത്തെ കാണും. ഒത്തുതീർപ്പിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജിഷ്ണുവിന്‍റെ കുടുംബം 5:30ന് മാധ്യമങ്ങളെ കാണും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam