
കോഴിക്കോട്/തിരുവനന്തപുരം: ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ സോമന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവിഷ്ണയെ പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ഈ അവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നുമായിരുന്നു മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്.
എന്നാൽ ഇന്നും നിരാഹാരം തുടരുകയാണെങ്കിൽ സ്ഥിതി വഷളായേക്കും എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വടകര ജില്ല ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ യൂണിറ്റ് വീട്ടിൽ ക്യാംപ് ചെയ്യുന്നുണ്ട് . സ്ഥിതിഗതി ക ൾ വിലയിരുത്താൻ നാദാപുരം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് തുടരുകയാണ്.
ഇന്നലെ വടകര റൂറൽ എസ്പി യുടെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളുമായി ചർച്ച നടന്നെങ്കിലും അവിഷ്ണയുടെയും മഹിജയുടെയും തീരുമാനത്തിന് അനുസരിച്ച് മാത്രമേ ആശുപത്രിയിലേക്ക് മാറ്റു എന്ന നിലപാടിലായിരുന്ന ഇവർ. ആരോഗ്യസ്ഥിതി മോശമാവുകയാണെ ങ്കിൽ ബലപ്രയോഗത്തിലൂടെ അല്ലാതെ മറ്റെന്തെങ്കിലും സമവായത്തിലൂടെ അവിഷ്ണയെ ആശ പത്രിയിലേക്ക് മാറ്റാനാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മഹിജയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളം കുടിക്കില്ലെന്നും മരുന്ന് കഴിക്കില്ലെന്നും തീരുമാനിച്ച മഹിജയ്ക്ക് നിര്ബന്ധപ്പൂര്‍വ്വം ഡ്രിപ്പ് നല്‍ക്കുന്നുണ്ട്.
തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മഹിജയ്ക്ക് ഒപ്പം ചികിത്സ തേടിയ ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തും നിരാഹാരം തുടരുകയാണ്. ജിഷ്ണുവിന്‍റെ കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ് നേതാക്കള്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങും. ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ് തുടങ്ങിയ നേതാക്കളാണ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam