
കൊല്ലം: കുണ്ടറ കുരീപ്പള്ളിയിൽ കൊല്ലപ്പെട്ട പതിനാറുകാരന്‍ ജിത്തുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്, ജിത്തുവിന്‍റെ ശരീരം കത്തിച്ചശേഷം അടർത്തി മാറ്റിയതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ പറയുന്നു.
രണ്ടു ദിവസം മുമ്പ് വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെതുകയായിരുന്നു. കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും കാല്‍പ്പാദം വെറെയായിരുന്നു കിടന്നിരുന്നത്. ഒരു കാലിന്‍റെ മുട്ടിന് താഴെ വെട്ടിനുറുക്കിയിട്ടുമുണ്ടായിരുന്നു. മൃതദേഹം വെട്ടിമുറിച്ച ശേഷം കത്തിച്ചതാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.
അതേസമയം മൃതദേഹം വെട്ടിനുറുക്കിയിട്ടില്ലെന്ന് ജയമോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജനുവരി 15 നാണ് ജിത്തുവിനെ വീട്ടില്‍ നിന്നും കാണാതാകുന്നത്. തുടര്‍ന്ന് ജയമോള്‍ മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയില്‍ സ്കെയില്‍ വാങ്ങാന്‍ പോയ മകന്‍ തിരികെ വന്നില്ലെന്നായിരുന്നു ജയ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ 17 ന് വൈകിട്ടോടെ വീട്ടുപരിസരത്തുനിന്ന് കഷണങ്ങളാക്കി കത്തിക്കരിഞ്ഞ നിലയില്‍ ജിത്തുവിന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയമോളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈയില്‍ കണ്ട പൊള്ളല്‍ പാടുകളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam