
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നാളെ. 2017ലെ വിജയം ആവര്‍ത്തിക്കാന്‍ ഇടതു വിദ്യാര്‍ത്ഥി വിഭാഗവും നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എബിവിപിയും തമ്മില്‍ വാശിയേറിയ പ്രചാരണത്തിലാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങളാണ് ഇടതു വിദ്യാര്‍ത്ഥി സഖ്യം പ്രധാനമായും പ്രചാരണായുധമാക്കുന്നത്. ഐസയിലെ സായി ബാലാജിയാണ് ഇടതു സഖ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. മലയാളിയായ അമുത ജയദീപും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
കഴിഞ്ഞ കൊല്ലം ഏറ്റ കനത്ത തോല്‍വിക്ക് പകരം വീട്ടാനാണ് എബിവിപിയുടെ ശ്രമം. ദേശീയതയും കേന്ദ്ര സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും പ്രാദേശിക വിഷയങ്ങളുമാണ് എബിവിപി ഉന്നയിക്കുന്നത്. ദളിത് പ്രശ്നങ്ങളുയര്‍ത്തി ബിര്‍സ അംബേദ്കര്‍ ഫുലെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam