എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം തട്ടിയ വിരുതന്‍ പിടിയില്‍

By Web DeskFirst Published Dec 11, 2016, 6:54 PM IST
Highlights

നെടുമ്പാശേരി: എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത വിരുതന്‍ പോലീസ് പിടിയില്‍. കരിപ്പൂരിൽ സമാനമായ കേസില്‍ പിടിക്കപ്പെട്ട് വിചാരണ നേരിടുന്ന 24 കാരനായ തിരുവനന്തപുരം പൂവാര്‍ സ്വദേശി  അരുണ്‍ കൃപയാണ് വീണ്ടും നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്.  എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരേ ഇയാള്‍ കബളിപ്പിച്ചു. വിമാനത്താവളത്തിനടുത്തുള്ള അഡംബര ഹോട്ടലില്‍ താമസിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

എയര്‍ ഇന്ത്യയിലെ  ഉന്നത ഉദ്യോഗസ്ഥനെന്ന് പരിചയെപ്പെടുത്തിയാണ് ഇയാള്‍ ഹോട്ടിലില്‍ താമസിച്ചിരുന്നത്.എയര്‍ ഇന്ത്യയുടെ യൂണിഫോം ധരിച്ചാണ് ദിവസവും ഹോട്ടലി‍ല്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്.ഇയാളുടെ കബളിപ്പിക്കലില്‍ വീണ് ഹോട്ടല്‍ ജീവനക്കാരും മറ്റ് താമസക്കാരുമാണ് പണം നല്‍കിയത്. ഇവരുടെ ബന്ധുക്കള്‍ക്കും സൂഹൃത്തുക്കള്‍ക്കള്‍ക്കും ജോലി വാങ്ങി നല്‍കാമെന്ന വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഓരോരുത്തരില്‍ നിന്നും വാങ്ങിയത്.ഏറ്റവും ഒടുവിലായി ഹോട്ടലിന്റെ മാനേജരും തട്ടിപ്പിനിരയായി.

പിടിയിലായ അരുണ്‍ എയറനോട്ടിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയ ആളാണ്.നേരത്തെ സമാനമായ രീതിയില്‍ ഇയാള്‍, കരിപ്പൂര്‍ വിമാനത്താവള പരിസരത്തും തട്ടിപ്പ് നടത്തിയിരുന്നു. ഈ കേസില്‍ 58 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു.കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ്, നെടുമ്പാശേരിയിലെത്തി തട്ടിപ്പ് ആവര്‍ത്തിച്ചത്.തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാള്‍ അന്യസംസ്ഥാനങ്ങലില്‍ ആഡംബരജീവിതം നയിച്ചു വരികയായിരുന്നും പോലീസ് പറഞ്ഞു.       

 

click me!