
കഴിഞ്ഞാഴ്ചയാണ് പല്‍മീറ വീണ്ടും പിടിച്ചെടുക്കാന്‍ ഐ.എസ് നീക്കം തുടങ്ങിയത്. എണ്ണപ്പാടങ്ങള്‍ പിടിച്ചടക്കിയതിനു ശേഷമാണ് ശനിയാഴ്ച ചരിത്രനഗരിയിലേക്ക് കടന്നത്. ഇതോടെ പല്‍മീറയില്‍ അവശേഷിക്കുന്ന വിലമതിക്കാനാവാത്ത ചരിത്ര വസ്തുക്കള്‍ കൂടി ഭീകരര്‍ തകര്‍ക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. ഒരു വര്‍ഷംകൊണ്ടുതന്നെ നിരവധി ചരിത്രസ്മാരകങ്ങളാണ് തകര്‍ന്നടിഞ്ഞത്.
പല്‍മീറ കീഴടക്കിയതായി ഐ.എസ് വെബ്സൈറ്റും സ്ഥിരീകരിച്ചു. 2015 മേയിലാണ് ഐ എസ് ആദ്യം പല്‍മീറ പിടിച്ചെടുക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ച ചരിത്രനഗരമാണ് വീണ്ടും ഐഎസിന്‍റെ കരങ്ങളിലായത്.
യുനെസ്കോയുടെ പൈതൃകനഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നഗരമായ പല്‍മീറ തിരിച്ചു പിടിക്കാന്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പല്‍മീറയുടെ ഉള്‍പ്രദേശങ്ങളില്‍നിന്ന് ഭീകരര്‍ പിന്‍വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam