
കോട്ടയം: നരേന്ദ്രമോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ വാര്‍ത്തയ്‌ക്കെതിരെ ജോസ് കെ മാണി രംഗത്ത്. വാര്‍ത്ത നിഷേധിച്ച് മാധ്യമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ മാണി രംഗത്തെത്തി.
ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam