ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.

Web Desk |  
Published : Jun 09, 2018, 01:45 AM ISTUpdated : Jun 29, 2018, 04:28 PM IST
ജോസ് കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.

Synopsis

ഒരു ദിവസത്തെ മാരത്തോൺ ചർച്ചകൾക്ക് ശേഷം രാത്രി പതിനൊന്ന് മണിക്ക് പി.ജെ ജോസഫാണ് ജോസ് കെ മാണിയുടെ പേര് പ്രഖ്യാപിച്ചത്.  

കോട്ടയം: പാലായില്‍ നടന്ന കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതെന്ന് പി ജെ ജോസഫ് അറിയിച്ചു.

ലോക്സഭയിൽ ഇന്ന് 11 മാസം കൂടി കാലവധി നിൽക്കുമ്പോഴാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകുന്നത്. കെ എം മാണിക്ക് താല്പര്യമില്ലെന്നറിയിച്ചതോടെ ജോസ് കെ മാണി എന്ന പേരിലേക്ക് ചർച്ചകൾ ചുരുങ്ങിയിരുന്നു. ഇതിനിടയിൽ മാണി വിഭാഗത്തിലെ  ചിലരുടെ പേരുകൾ മുന്നോട്ട് വച്ചെങ്കിലും പി.ജെ ജോസഫ് എതിർത്തു. 

ഒരു ദിവസത്തെ മാരത്തോൺ ചർച്ചകൾക്ക് ശേഷം രാത്രി പതിനൊന്ന് മണിക്ക് പി.ജെ ജോസഫാണ് ജോസ് കെ മാണിയുടെ പേര് പ്രഖ്യാപിച്ചത്.  കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിലുണ്ടായ പൊട്ടിത്തെറി താൽക്കാലികമാണെന്ന് പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ.എം.മാണി പറഞ്ഞു. 

നിലവിലെ ലോക്സഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രം ആയതിനാൽ കോട്ടയത്ത് ഇനി ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. കെ.എം.മാണിയെ രാജ്യസഭയിലേക്ക് അയക്കണമെന്നൊരു നിർദേശം ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും മാണി പാലാ എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പതെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിന് വിജയിക്കാനാകുമോ എന്ന ആശങ്കയും തീരുമാനം ജോസ് കെ മാണിയിലേക്കെത്താനുള്ള പ്രധാന ഘടകമായി എന്നാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'