
മസ്കറ്റ്: ആരോഗ്യ മേഖലയിൽ പുതിയതായി ആരംഭിക്കുന്ന കോളേജുകളും, ഉയർന്ന വിഭാഗത്തിലുള്ള പരിശീലന കേന്ദ്രങ്ങളും ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴോലായിരിക്കും ഇനിയും പ്രവർത്തിക്കുകയെന്ന് ഭരണാധികാരി സുൽത്താൻ ഖാബൂസ്.
ഈ രണ്ടു വിഭാഗങ്ങൾക്കും, ഭരണ, ധനകാര്യ തലങ്ങളിൽ സ്വയംഭരണാവകാശം ഉണ്ടാകും. നിലവിൽ മസ്കറ്റ് ആസ്ഥാനമായുള്ള സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ സമിതിയുടെ അനുമതിയോടു കൂടി മറ്റു ഗവര്‍ണറേറ്റുകളിലും ശാഖകൾ ആരംഭിക്കുവാൻ സാധിക്കും. ആരോഗ്യശാസ്ത്ര കേന്ദ്രം ,ഒമാൻ ഫർമസി ഇൻസ്റ്റിറ്റ്യൂട്ട് , ഒമാൻ പൊതുആരോഗ്യ പരിശീലന കേന്ദ്രം, നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഒമാൻ കോളേജ് ഓഫ് ഹെൽത്ത് സയൻസിന്‍റെ കീഴിലായിരിക്കും പ്രവർത്തിക്കുക .
നിലവിൽ വിവിധ ഗവര്‍ണറേറ്റുകളിലുള്ള നേഴ്സിങ് പരിശീലന കേന്ദ്രങ്ങൾ സയൻസ് കോളേജിന്‍റെ ശാഖകളായിട്ടു പ്രവർത്തിക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിവിധ സ്ഥാപനങ്ങൾക്ക് ഹെൽത്ത് സയൻസ് കോളേജിൽ നിന്നും ലഭിക്കുന്ന നിരീക്ഷണം, വിവിധ വകുപ്പുകളുടെ സേവന നിലവാരം മെച്ചപെടുത്തുവാൻ കഴിയുമെന്ന് വിലയിരുത്തപെടുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam