'ഇത്‌ വായിച്ചപ്പോൾ ഹിന്ദുവാകുന്നതാണ് നല്ലതെന്ന് തോന്നി'

Published : Dec 30, 2017, 04:00 PM ISTUpdated : Oct 05, 2018, 12:41 AM IST
'ഇത്‌ വായിച്ചപ്പോൾ ഹിന്ദുവാകുന്നതാണ് നല്ലതെന്ന് തോന്നി'

Synopsis

സത്യമായും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന കാര്യം എന്റെ തലയിൽ ഉദിച്ചതോ ഞാൻ ഉണ്ടാക്കിയതോ അല്ല- എന്റെ ഒരു സുഹൃത്ത്‌ വാട്ട്സ്‌ അപ്പിലൂടെ അയച്ചു തന്നതാണു- വായിച്ചപ്പോൾ ഇതിൽ സത്യത്തിന്റെ അംശമുള്ളതായി തോന്നിയതിനാൽ എന്റെ വായനക്കാർക്ക്‌ വേണ്ടി ഇവിടെ പോസ്റ്റുന്നു... ഈ മുഖവുരയോടെയാണ് ജോയ് മാത്യം ഫേസ്ബുക്കില്‍ ഈ പോസ്റ്റിട്ടത്. ഹിന്ദുമതത്തിന്‍റെ ഗുണങ്ങള്‍ നിരത്തുന്ന സുഹൃത്ത അയച്ച ഒരു വാട്സാപ്പ് കുറിപ്പാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.  

കുറിപ്പിന്‍റെ പൂര്‍ണരൂപം

സത്യമായും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന കാര്യം എന്റെ തലയിൽ ഉദിച്ചതോ ഞാൻ ഉണ്ടാക്കിയതോ അല്ല- എന്റെ ഒരു സുഹൃത്ത്‌ വാട്ട്സ്‌ അപ്പിലൂടെ അയച്ചു തന്നതാണു- വായിച്ചപ്പോൾ ഇതിൽ സത്യത്തിന്റെ അംശമുള്ളതായി തോന്നിയതിനാൽ എന്റെ വായനക്കാർക്ക്‌ വേണ്ടി ഇവിടെ പോസ്റ്റുന്നു-
ഞാൻ ഒരു മതത്തിന്റേയും അടിമയല്ല,
ഇത്‌ വായിച്ചപ്പോൾ ഹിന്ദുവാകുന്നതാണു നല്ലതെന്നും തോന്നി- പക്ഷെ ഏത്‌ ഹിന്ദു?
നന്പൂതിരി? നന്പ്യാർ? നായർ? ഈഴവൻ?
ഇനി അതുമല്ല ഒരു ദളിത്‌ എങ്കിലും ആകാൻ പറ്റുമോ? ഉണ്ടെങ്കിൽ അതിനുള്ള വഴി എന്ത്‌ എന്നുകൂടി പറഞ്ഞു തരണേ..

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങൾ.!

ചെറുപ്പം തൊട്ടേ മതം പഠിക്കാൻ പോണ്ട..
എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ
എങ്ങനെ ജീവിക്കണമെന്നോ കർശന നിയമങ്ങളില്ല...
തൊപ്പി വെക്കണ്ട...
സുന്നത്ത് നടത്തേണ്ട...
മാമോദീസ മുങ്ങണ്ട...
രാവിലെ എണീറ്റ്
അമ്പലത്തിൽ പോണ്ട...
വിശ്വാസമുള്ളോർക്ക് പോയാ മതി.
പോണന്നു തോന്നുമ്പോ
ഏതമ്പലത്തിലും 
ജാതിയോ ഭാഷയോ ആരാധനാ ക്രമമോ
നോക്കാതെ പോകാം.


പോയാലും പോയിട്ടില്ലേലും 
അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല... 
ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ് 
ചാപ്പ കുത്തില്ല..,
മതത്തീന്ന് പുറത്താക്കില്ല.. 
ചത്താൽ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല..
കല്യാണം കഴിക്കാൻ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് വേണ്ട..
ശുപാർശക്കത്ത് വേണ്ട...
ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാൻ
അമ്പലത്തിലേക്ക് പോകില്ല...
മതദൈവ വിശ്വാസിയാണോന്ന് 
പെണ്ണ് വീട്ടുകാർ അന്വേഷിക്കില്ല...
പെണ്ണ് മതവിശ്വാസിയാണോന്നോ 
916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം 
ജീവിക്കുന്നവളാണോന്നോ നോക്കാറില്ല...
ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി
സ്വസ്ഥജീവിതം നയിക്കാം.
കള്ള് കുടിക്കാൻ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട,സിനിമ കാണാം
ഡാൻസ് കളിക്കാം പാട്ട് പാടാം
പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം
ആർക്കും വോട്ടു ചെയ്യാം,
എങ്ങനേം ജീവിക്കാം നിയമങ്ങളില്ല...
മരണാനന്തര പേടിപ്പിക്കലുകളില്ല
മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട. നരകത്തിൽ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട..
ഉൽപ്പത്തി മുതൽ പ്രപഞ്ചഘടന വരെ;
ആധുനിക ശാസ്ത്ര വിരോധമായതൊന്നും
ഇതിലില്ല -
സമയമുള്ളവർക്ക്
വേദങ്ങൾ പഠിച്ചാൽ 
ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും 
ഉത്തരം പറയാം.
പെണ്ണിന് പ്രത്യേകം നിയമാവലികളില്ല...
പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല...
പെണ്ണ് ഡാൻസ് കളിച്ചാൽ
കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല..
കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും‌..
ചെറുപ്പം മുതലേ ഡാൻസിനയക്കും...
പാട്ടിനയക്കും... സ്പോർട്ട്സിനയക്കും...
മുഖം മൂടണ്ട ,തലയും . ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..
അവൾക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല..
ആൾക്കൂട്ടത്തിൽ വിലക്കുകളില്ല...
നിയമങ്ങളില്ല.. നിരോധനങ്ങളില്ല...
എത് മതത്തിലെ ദൈവത്തെയും പ്രാർത്ഥിക്കാം ,
നക്ഷത്രം തൂക്കാം,
പുൽക്കൂടൊരുക്കാം
ഏതുത്സവവും ആഘോഷിക്കാം,
ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും
,ക്രിസ്മസ് ,ഈസ്റ്റർ, ഈദ്,നബിദിനാശംസകൾ സുഹൃത്തുക്കൾക്ക് അയക്കാം.
ഒരുത്തനും ചോദിക്കില്ല;
പിന്നെ ഇതു ഷെയർ ചെയ്യാൻ
ആരെയും പേടിക്കേണ്ട !
സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..
ഇഷ്ടം പോലെ ജീവിതം.!!
മതമുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്...
മതമില്ലേന്ന് ചോദിച്ചാൽ ഇല്ല.! !

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം
ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി