മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് ജോയ് മാത്യു

Published : Dec 18, 2018, 04:43 PM ISTUpdated : Dec 18, 2018, 04:53 PM IST
മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് ജോയ് മാത്യു

Synopsis

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് നടനും സംവിധായകനുമായി ജോയ് മാത്യു.

തിരുവനന്തപുരം: മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് നടനും സംവിധായകനുമായി ജോയ് മാത്യു.  വനിതാ മതിലുമായി ബന്ധപ്പെട്ട് നടി മഞ്ജു വാരിയർക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് തന്‍റെ നിലപാട് വ്യക്തമാക്കി  ജോയ് മാത്യു രംഗത്തെത്തിയത്. മതില്‍ കെട്ടുകയെന്ന ചിന്ത തന്നെ സ്വാതന്ത്ര്യ വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

മതിലിനോടൊപ്പമല്ല
മഞ്ജുവിനോടൊപ്പമാണ് 
-------------------------------
സ്വതന്ത്ര ചിന്തയെ  ഏറ്റവുമധികം  ഭയക്കുന്നവരാണ്  കമ്മ്യൂണിസ്റ്  കാരാണെന്ന്  ‘നടിക്കുന്ന’ നമ്മുടെ  നാട്ടിലെ ഒരു വിഭാഗം.അവരുടെ മണ്ടത്തരങ്ങൾക്കും അല്പത്തരങ്ങൾക്കും കയ്യടിക്കാത്തവരെ  പാർട്ടി ഫാന്സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവർക്ക് മടിയില്ല, മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെൺകുട്ടികൾ. അതുകൊണ്ടാണ് മതിൽ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നുംവേണ്ട. വിവരമുള്ളവർ അത്തരം മതിലുകളിൽ ഒന്ന് ചാരി നിൽക്കുകപോലുമില്ല. 
മഞ്ജുവും ചെയ്തത് ഇതാണ്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവർ വിടപറഞ്ഞു. മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് 
സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാർട്ടി ഫാൻസുകാർക്ക് സഹിക്കാൻ പറ്റുന്നില്ല. കാരണം അവർ കണ്ടുശീലിച്ച വിപ്ലവനിതകൾ പാർട്ടി ജാഥയ്ക്ക് തലയിൽ തൊപ്പിയും കൈകളിൽ താലപ്പൊലിയുമായി പാർട്ടിപുരുഷ 
സംരക്ഷിത വലയത്തിൽ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും.ഇനി അവരുടെ നേതാക്കളാണെങ്കിലോ? 

ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, 
അപ്പോൾപിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉൾക്കൊള്ളാനാകും? മഞ്ജുവാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാൻ വെള്ളാപ്പളിയുടെ മതിൽപ്പണിക്കാർക്ക് സാധിക്കില്ല പക്ഷെ മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെ പാർട്ടിസൈബർ അടിമകൾ എഴുതി വെക്കുന്ന വൃത്തികേടുകൾ കാണുബോൾ നമുക്ക് മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബർ സഖാക്കളെന്നു. മഞ്ജുവാര്യർ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവർഷം പൊതുമനസ്സാക്ഷിയിൽ ഈ രാഷ്ട്രീയപാർട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല. മതിൽപ്പണിക്കാരിൽ അല്പമെങ്കിലും വിവരമുള്ളവർ ഉണ്ടെങ്കിൽ പാർട്ടിയുടെ സൈബർ അടിമകളുടെ രതിജന്യ (sexual frustrations)അസുഖത്തിന് ചികിത്സക്കുള്ള ഏർപ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടൽ?

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന
ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ