ചെങ്ങന്നൂരില്‍ നിന്ന് അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ ഒരു യുവാവ്

Published : Aug 21, 2018, 10:40 AM ISTUpdated : Sep 10, 2018, 01:17 AM IST
ചെങ്ങന്നൂരില്‍ നിന്ന് അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ ഒരു യുവാവ്

Synopsis

സംഭവം ഇങ്ങനെ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കം രൂക്ഷമായ ആറാട്ടുപുഴ മേഖലയില്‍ ഒരു സ്ഥലത്ത് ഏയര്‍ലിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന നാവികസേന ഹെലികോപ്റ്റര്‍ നഗ്നപദനായി കൈവീശുന്ന യുവാവിനെ കണ്ടു.

തിരുവനന്തപുരം: ഹെലികോപ്റ്ററില്‍ യാത്ര ചെയ്യണം എന്ന് ആഗ്രഹം പ്രളയഭൂമിയിലെ ഇരുപത്തിയെട്ടുകാരന്‍ ഉണ്ടാക്കിയത് ഒരു ലക്ഷത്തിന്‍റെ നഷ്ടം. തനിക്ക് ലിഫ്റ്റ് തന്നതാണെന്ന് കരുതിയാണ് ഹെലികോപ്റ്ററില്‍ കയറിയത് എന്നാണ് ജോബി ജോയ് എന്ന ചെങ്ങന്നൂര്‍ ആറട്ടുപുഴ സ്വദേശി പറയുന്നത്.

സംഭവം ഇങ്ങനെ കഴിഞ്ഞ ദിവസം വെള്ളപ്പൊക്കം രൂക്ഷമായ ആറാട്ടുപുഴ മേഖലയില്‍ ഒരു സ്ഥലത്ത് ഏയര്‍ലിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന നാവികസേന ഹെലികോപ്റ്റര്‍ നഗ്നപദനായി കൈവീശുന്ന യുവാവിനെ കണ്ടു. റോപ്പില്‍ ഹെലികോപ്റ്ററില്‍ കയറിയ യുവാവ് എന്നാല്‍ തനിക്ക് ലിഫ്റ്റ് തന്നതാണെന്ന് എന്നാണ് കരുതിയത് എന്നാണ് പിന്നീട് പറഞ്ഞത്.

അതേ സമയം ജോബിയെ ഹെലികോപ്റ്ററില്‍ എടുത്തതിനാല്‍ അതിന് അടുത്ത് ഉണ്ടായ അമ്മയെയും കുഞ്ഞിനെയും ഏയര്‍ലിഫ്റ്റ് ചെയ്യാന്‍ നേവിക്ക് സാധിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ തന്നെ വീട്ടില്‍ എത്തിക്കുമെന്നാണ് ജോബി കരുതിയത് എന്നും എന്നാല്‍ അയാളെ ഇറക്കിയത് തിരുവനന്തപുരത്താണ്. ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ച് പോകണം എന്നാണ് ജോബി പറയുന്നത്.

അതിനിടയില്‍ ജോബിയുടെ ഒരു സുഹൃത്തിന്‍റെ വോയ്സ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. നേരത്തെ തന്നെ വീട് മുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സി നടത്തുന്ന ഈ യുവാവ് ഇന്‍സുലിന്‍ സംഘടിപ്പിക്കാന്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം എന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ