വിഴിഞ്ഞം പദ്ധതിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തുറമുഖത്ത് സന്ദര്‍ശനം നടത്തി

Published : Jan 03, 2018, 04:07 PM ISTUpdated : Oct 04, 2018, 06:09 PM IST
വിഴിഞ്ഞം പദ്ധതിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തുറമുഖത്ത് സന്ദര്‍ശനം നടത്തി

Synopsis

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് എതിരായ സിഎജി റിപ്പോര്‍ട്ടിനെ കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ആദ്യമായി തുറമുഖ പ്രദേശത്ത് സന്ദര്‍ശനം നടത്തി. ജനുവരി പത്തിന് ശേഷം തെളിവെടുപ്പമടക്കുള്ള അന്വേഷണ നടപടികള്‍ തുടങ്ങുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 

സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്നും, അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കാനെ നിലവിലെ കരാര്‍ ഉപകരിക്കൂ എന്നതടക്കം ഗുരുതരമായ കണ്ടെത്തലുകളാണ് കംട്രോളര്‍ ആന്‍ഡ് ഓ‍ഡിറ്റര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. 

തുടര്‍ന്നാണ് ഇടതു സര്‍ക്കാര്‍ ജൂഡിഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, കെ.മോഹന്‍ദാസ്, പി.മാത്യൂ അടക്കമുള്ള കമ്മീഷന്‍ അംഗങ്ങളാണ് വിഴിഞ്ഞം സന്ദര്‍ശിച്ചത്. അദാനി സി പോര്‍ട്ട് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജനുവരി പത്തിന് ശേഷം കൊച്ചിയില്‍ സിറ്റിംഗ് ആരംഭിക്കും. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ;`മാർക്ക് ചെയ്തത് മാത്രം മന്ത്രി മായ്ക്കാൻ ശ്രമിച്ചു, വിള്ളൽ വന്ന ഭാഗം തൊട്ടില്ല'
യുഎസ്-ഇറാൻ സമാധാന ചർച്ച: അനിശ്ചിതത്വം തുടരുന്നു; നിലപാട് കടുപ്പിച്ച് ഇറാൻ; രണ്ടാം ഘട്ട ചർച്ചക്ക് തീയതി നിശ്ചയിച്ചില്ലെന്ന് പ്രതികരണം