
കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരെ അതേപടി അനുകരിക്കുന്നതും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഡാന്‍സ് ചെയ്യുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ... അപരിചതര്‍ക്ക് മുന്നിലും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ... നമ്മള്‍ മുതിര്‍ന്നവര്‍ക്ക് നാണവും സഭാകന്പവുമൊക്കെ വരുന്ന സാഹചര്യങ്ങളാണിതൊക്കെ. എന്നാല്‍ കുഞ്ഞുങ്ങള്‍ ഈ സാഹചര്യമൊക്കെ അനായേസേന നേരിടും.
എന്താണിങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ...? പഠനങ്ങള്‍ പറയുന്നത് ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ തലച്ചോര്‍ മുതിര്‍ന്നവരേക്കാളും വളരെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്. അതിനാല്‍ കാര്യങ്ങള്‍ പെട്ടെന്ന് പഠിക്കാനും ഓര്‍ത്തുവയ്ക്കാനും, വേഗത്തില്‍ അറിയാനും കുട്ടികള്‍ക്ക് സാധിക്കുന്നു.
തലച്ചോര്‍ വളരുന്പോള്‍ അതിനനുസരിച്ച് തലച്ചോറിലെ നാഡീകോശങ്ങളും വളരുന്നുണ്ട്. പരമാവധി ആറ് വയസ്സുവരെയാണ് ഇത് സംഭവിക്കുന്നത്. അതായത് ആറ് വയസ്സിനുള്ളില്‍ തന്നെ ഒരു വ്യക്തിയുടെ തലച്ചോറിന്‍റെ വികാസം പൂര്‍ത്തിയാവുന്നു എന്നര്‍ത്ഥം.
മനുഷ്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ ആവശ്യമുള്ള കാലഘട്ടമാണ് ആറ് വയസ്സ് വരെയുള്ള പ്രായം. കാരണം അത്രയേറെ വേഗത്തിലാണ് തലച്ചോര്‍ ആ സമയത്ത് വളരുന്നത്. കുട്ടികളുടെ ഗ്രഹണ ശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാന്‍ അതിനാല്‍ തന്നെ നല്ല പോഷകം ആവശ്യവുമാണ്.
തലച്ചോറിന് ആവശ്യമായ പോഷകങ്ങള്‍....
1. ഡി.എച്ച്.എ - - തലച്ചോറിനുള്ളിലെ ബില്‍ഡിംഗ് ബ്ലോക്ക് എന്ന് ഡി.എച്ച്.എയെ വിശേഷിപ്പിക്കാം. തലച്ചോറിന്റെ വികാസത്തിന് ദിവസേന ലഭിക്കേണ്ട ഒരു പോഷകമാണിത്. കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ ഡിഎച്ച്എ സഹായിക്കുന്നു. ഡിഎച്ച്എയുടെ അഭാവം അമിതകോപത്തിലേക്ക് കുട്ടികളെ നയിക്കും.
2. കോലിന്‍ --- തലച്ചോറിലെ ഓര്‍മ്മ സെല്ലുകള്‍ വളര്‍ത്തുന്ന പോഷകം
3. വിറ്റാമിന്‍ ബി5 - പന്തോനിക് ആസിഡ് എന്നറിയപ്പെടുന്ന ഈ പോഷകം തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കും
4.അയണ്‍ - തലച്ചോറിന്റെ സ്വാഭാവിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ഗ്രഹനശേഷി വളര്‍ത്തുന്നു.
5.അയോഡിന്‍ - -തൈറോയിഡ് ഹോര്‍മോണുകള്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. തലച്ചോറിന്‍റെ രൂപീകരണത്തിന് അനിവാര്യമാണിത്.
6. സിങ്ക് - ഓര്‍മ്മശക്തിയെ ശക്തമാക്കുന്ന ധാതുവാണ് സിങ്ക്
കുഞ്ഞുങ്ങളിലെ ബുദ്ധിവളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഈ പോഷകങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ഇവയെല്ലാം കൃത്യമായ അളവില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ നമ്മുക്ക് സാധിക്കണമെന്നില്ല. ഉദാഹരണത്തിന് ഡിഎച്ച്എയുടെ കാര്യമെടുക്കാം, നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ ഡിഎച്ച്എ സുലഭമല്ല. സസ്യങ്ങളിലോ മാംസാഹാരത്തിലോ ഇവയുണ്ടാവാറുമില്ല.
ഇങ്ങനെ സാധാരണ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ലഭ്യമല്ലാത്ത ഡി.എച്ച്.എ, കോളിന്‍ തുടങ്ങി ബുദ്ധിവളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയതാണ് ജൂനിയര്‍ ഹോര്‍ലിക്‌സ്. രണ്ട് വയസ്സ് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനും ശാരീരിക വളര്‍ച്ചയ്ക്കും ആവശ്യമായ എല്ലാ പോഷകങ്ങളും ശാസ്ത്രീയമായി സമന്വയിപ്പിച്ചിട്ടുണ്ട് ജൂനിയര്‍ ഹോര്‍ലിക്‌സില്‍.
തലച്ചോറിന്‍റെ വികാസത്തെക്കുറിച്ചും അതിനാവശ്യമായ പോഷകങ്ങളെക്കുറിച്ചും വിവരിക്കുന്ന വീഡിയോ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam