പത്തൊന്‍പതുകാരി നവവധുവിനെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി

Published : Jun 08, 2017, 08:09 AM ISTUpdated : Oct 04, 2018, 07:58 PM IST
പത്തൊന്‍പതുകാരി നവവധുവിനെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി

Synopsis

ബംഗലൂരു: പത്തൊന്‍പതുകാരി നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ഭര്‍ത്താവ് ദിലീപ് സംശയത്തിന്‍റെ പേരില്‍ 19 കാരിയായ ദീപയെ കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ തണ്ഡയിലാണ് സംഭവം അരങ്ങേറിയത്. 

ഒരാഴ്ച മുന്‍പാണ് ദിലീപ് ദീപയെ വിവാഹം കഴിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത ദീപയെ വലിയതോതില്‍ സ്ത്രീധനം നല്‍കിയാണ് സഹോദരന്‍ ദിലീപിന് വിവാഹം കഴിച്ച് നല്‍കിയത്. ദിലീപിന് പുറമേ ദീപയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന്‍റെ അമ്മ ശൂലഭായിക്കും, ഭര്‍ത്പിതാവ് സോമല്ലയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

ദീപയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ ഇടുകയാണ് പ്രതികള്‍ ചെയ്തത്. വിവാഹത്തിന് ശേഷം വീട്ടില്‍ എത്തിയ ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതാണ് ദിലീപില്‍ സംശയമുണ്ടാക്കിയത്. അതേ സമയം തന്‍റെ ബാല്യകാല സുഹൃത്തായ അമ്മാവന്‍റെ മകനോട് നിരന്തരം ദീപ സംസാരിച്ചിരുന്നു. എന്നാല്‍ ഇത് വിശദീകരിക്കാന്‍ ദീപയെ അനുവദിക്കാതെയാണ് കൊലപാതകം നടപ്പിലാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ കൂറുമാറ്റം; 'ഡിസിസി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നു, വിപ്പ് നൽകിയിട്ടില്ല', രാജിവെച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍
നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ