ജസ്റ്റിസ് ലോയയുടെ മരണം വിഷപ്രയോഗം മൂലം; മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Nov 22, 2018, 1:19 PM IST
Highlights

ജീവന് ഭീഷണി ഉള്ളതിനാൽ രേഖകള്‍ കോടതി സംരക്ഷിക്കണമെന്നും വീണ്ടും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. 

മുംബൈ‍: ബിജെപി അധ്യക്ഷൻ അമിത് ഷാ ഉള്‍പ്പെട്ട സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി  ബി.എച്ച്.ലോയയുടെ മരണം റേഡിയോ ആക്ടീവ് വിഷപ്രയോഗം മൂലമെന്ന്  ആരോപിച്ച് മുംബൈ ഹൈക്കോടതിയിൽ ഹര്‍ജി. അഭിഭാഷകനായ സതീഷ് മഹാദിയറോ ആണ്  ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിനെ സമീപിച്ചത്. മരണവുമായി ബന്ധപ്പെട്ട് നശിപ്പിച്ച രേഖകള്‍ വീണ്ടെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ജീവനു ഭീഷണി ഉള്ളതിനാൽ രേഖകള്‍  കോടതി സംരക്ഷിക്കണമെന്നും  അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കൂടുതൽ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിക്കുമെന്ന് ഹർജിക്കാരൻ ഒരു ദേശീയ ദിനപത്രത്തോട് വ്യക്തമാക്കി. ജഡ്ജി ലോയയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന ആരോപണം  സുപ്രീം കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
 

click me!