സന്നിധാനത്ത് യുവതികളായ വനിതാ പൊലീസുകാരെ നിയോഗിയ്ക്കണമായിരുന്നു: ജസ്റ്റിസ് കമാൽ പാഷ

By Web TeamFirst Published Feb 5, 2019, 12:51 PM IST
Highlights

സർക്കാർ എഴുതാപ്പുറം വായിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്ന് കമാൽ പാഷ

പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ കേരള സർക്കാരിനെ വിമർശിച്ച് ജസ്റ്റിസ് കമാൽ പാഷ.  ശബരിമല ഡ്യൂട്ടിയ്ക്ക് അമ്പത് വയസ്സ് കഴിഞ്ഞ വനിതാ പൊലീസുകാരെ മാത്രം നിയോഗിച്ചതാണ് കോടതിയലക്ഷ്യമെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനാണെങ്കിൽ അമ്പത് വയസ്സിൽ താഴെ പ്രായമുള്ള വനിതാ പൊലീസിനെ സന്നിധാനത്ത് നിയോഗിക്കണമായിരുന്നെന്നും ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു.

യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന് മാത്രമാണ് സുപ്രീം കോടതി പറഞ്ഞത്. അല്ലാതെ സ്ത്രീകളെ സുരക്ഷ നല്കി സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും  സർക്കാർ എഴുതാപ്പുറം വായിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്നും കമാൽ പാഷ കൂട്ടിച്ചേർത്തു. പാലക്കാട് പോലീസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കമാൽ പാഷ.

click me!