
വിജിലൻസ് എഫ്ഐആറില്‍ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മുന്‍ മന്ത്രി കെ ബാബു. എക്സൈസ് കമ്മിഷണറുടെ അധികാരത്തിൽ കൈകടത്തിയിട്ടില്ല. ചട്ടവിരുദ്ധമായി ലൈസൻസ് അനുവദിച്ചിട്ടില്ല. വിജിലൻസ് എഫ്ഐആർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും കെ ബാബു പറഞ്ഞു.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അന്നത്തെ എക്‌സൈസ് കെ ബാബു പദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു എഫ്ഐആറില്‍ പറഞ്ഞിരുന്നത്. ലൈസന്‍സ് അനുവദിച്ചതും ബാറുകള്‍ പൂട്ടിയതും ദുരുദ്ദേശത്തോടെയെന്ന് എഫ്ഐആറില്‍ പറയുന്നു. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അപേക്ഷകളില്‍ ചിലത് മാസങ്ങളോളം തടഞ്ഞുവച്ചു. ചിലത് അപേക്ഷ കിട്ടിയപ്പോള്‍ തന്നെ അനുവദിച്ചു. ഇതിനു പിന്നില്‍ ദുരുദ്ദേശവും ഗൂഢാലോചനയുമുണ്ട് . ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കുറ്റകരമായ ഇടപെടലുണ്ടായിയെന്നും എഫ്ഐആറില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam