
കാസർകോട്: പ്രാദേശിക പത്രപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ നീലേശ്വരത്തെ കെ.ബാലചന്ദ്രൻ മാസ്റ്റർ (58) അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ 30 വർഷമായി ബാലചന്ദ്രൻ മാസ്റ്റർ മാതൃഭൂമിയുടെ നീലേശ്വരം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. വേറിട്ട പത്ര പ്രവർത്തന ശൈലിയിലൂടെ കാസർകോട് ജില്ലയിൽ ശ്രദ്ധേയനായ ബാലചന്ദ്രൻ മാസ്റ്റർ സമൂഹത്തിലെ നിരവധി വിഷയങ്ങൾ മുഖ്യധാരയിൽ എത്തിച്ചിട്ടുണ്ട്.
നീലേശ്വരം പ്രസ്സ് ഫോറത്തിന്റെ സ്ഥാപകനുമാണ്. ഭാര്യ.എ.വി.ഗീത.(അദ്ധ്യാപിക ജി.എച്ച്.എസ്.എസ്.മടിക്കൈ) മക്കൾ: അഖിൽ കെ.ബാലചന്ദ്രൻ(ടൈമിംസ്‌ഓഫ് ഇന്ത്യഡൽഹി), അതുൽ.കെ.ബാലചന്ദ്രൻ (എൻജിനിയറിങ് വിദ്യാർത്ഥി), മൃദദേഹം ഞായറാഴ്ച രാവിലെ മാതൃഭൂമി നീലേശ്വരം ഓഫീസ് പരിസരത്ത് പൊതു ദർശനത്തിന് വെക്കും. പതിനൊന്ന് മണിയോടെ സമുദായ ശ്‌മശാനത്തിൽ സംസ്കരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam