യെദ്യൂരപ്പ സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചു; സഭയില്‍ വികാരനിര്‍ഭരമായ പ്രസംഗം

By Web DeskFirst Published May 19, 2018, 4:27 PM IST
Highlights

സഭയില്‍ യെദ്യൂരപ്പയുടെ വികാര നിര്‍ഭരമായ പ്രസംഗം

ബംഗളുരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കര്‍ണ്ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. സഭയില്‍ ഇപ്പോഴും അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം സഭയില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. പ്രസംഗത്തിനൊടുവില്‍ അദ്ദേഹം രാജിവെയ്ക്കുമോ എന്നും വ്യക്തമല്ല.

വോട്ടര്‍മാര്‍ക്കും നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ്  അദ്ദേഹം പ്രസംഗം തുടങ്ങിയത്. കോണ്‍ഗ്രസും ജെഡിഎസും വെട്ടെണ്ണി ഫലം പ്രഖ്യാപിച്ച ശേഷം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 

തത്സമയ ദൃശ്യങ്ങള്‍

click me!