മുത്തലാഖ് ബില്‍; കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നില്ലെന്ന് കെ സി വേണുഗോപാല്‍

By Web TeamFirst Published Dec 29, 2018, 2:24 PM IST
Highlights

ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നില്ല. അദ്ദേഹത്തോട് അവരുടെ പാര്‍ട്ടി തന്നെ കാരണം ചോദിച്ചിട്ടുണ്ട്.

ദില്ലി: മുത്തലാഖ് ബില്ലിനെ സംബന്ധിച്ച് യുഡിഎഫിലും യുപിഎയിലും വ്യക്തതക്കുറവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. മുത്തലാഖ് ബില്‍ ഇതേ രീതിയില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ല. പ്രതിപക്ഷ ഐക്യത്തിലൂടെ സാധ്യമായതെല്ലാം ചെയ്യും. 

ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നില്ല. അദ്ദേഹത്തോട് അവരുടെ പാര്‍ട്ടി തന്നെ കാരണം ചോദിച്ചിട്ടുണ്ട്. കാരണം പറയേണ്ടത് അദ്ദേഹമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നു. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നു. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 


 

click me!