പാര്‍ട്ടിക്ക് വിശദീകരണം നല്‍കി; വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിങ് യോഗത്തില്‍ പങ്കെടുക്കാനെന്ന് കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Dec 29, 2018, 1:28 PM IST
Highlights

വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി  പ്രതികരിച്ചു. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി 

മലപ്പുറം: പാർട്ടി വിശദീകരണം ചോദിച്ചതിന് മറുപടി നൽകിയെന്ന്  പി കെ കുഞ്ഞാലിക്കുട്ടി. വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല വിട്ടുനിന്നതെന്ന് കുഞ്ഞാലിക്കുട്ടി വിശദമാക്കി. വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനാണ്. ബില്ലിനെ എന്നും എതിര്‍ത്തയാളാണ് താനെന്ന് കുഞ്ഞാലിക്കുട്ടി വിശദമാക്കി. 

വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കിൽ സഭയിൽ എത്തുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി. ടൈം മാനേജ്മെന്‍റില്‍ പ്രശ്നങ്ങള്‍ വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി  പ്രതികരിച്ചു. കേന്ദ്ര, കേരള ചുമതലകൾ ഒന്നിച്ചു കൊണ്ടുപോകൽ പ്രശ്നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

അതേസമയം മുത്തലാഖിൽ എന്താണ് സംഭവിച്ചതെന്നറിയാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിട്ടുണ്ടാവുകയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാണക്കാട് തങ്ങൾ എടുത്ത തീരുമാനത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാൻ താനാളല്ലെന്നും ഇ ടി മുഹമ്മദ് ബഷീർ വിശദമാക്കി.

മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലിംലീഗ് വിശദീകരണം തേടിയിരുന്നു . മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ കാരണം വിശദമാക്കണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്.

click me!