
ആധുനിക കേരളത്തിന്റെ ശിൽപികൾ ഗൾഫ് മലയാളികളാണെന്ന് മലയാള സർവകലാശാല വൈസ് ചാൻസലറും കവിയുമായ കെ ജയകുമാർ. നവംബറിൽ ദോഹയിൽ നടക്കാനിരിക്കുന്ന ഏഴാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ ജയകുമാർ.
നവംബർ പതിനാറ്, പതിനേഴ് തീയതികളിൽ ദോഹയിൽ നടക്കുന്ന ആഗോള മലയാളി സമ്മേളനത്തിൻറെ പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു കെ ജയകുമാർ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിച്ച ഗൾഫ് മലയാളികൾക്ക് സംസ്ഥാനം എന്താണ് തിരിച്ചു നൽകിയതെന്ന ചോദ്യത്തിന് സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന തനിക്ക് പോലും കൃത്യമായ ഉത്തരമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും ആർജ്ജവമായ ഭാഷയാണ് മലയാളമെന്നും എന്നാൽ പുതു തലമുറ മലയാളികൾ മലയാളത്തെ മറക്കുന്നത് ലജ്‌ജാകരമാണെന്നും കെ ജയകുമാർ പറഞ്ഞു. വക്ര സ്റ്റേഡിയത്തിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി മലയാളികൾ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam