ഡോക്ടര്‍മാരോട് സര്‍ക്കാരിന് യുദ്ധപ്രഖ്യാപനം ഇല്ല, ഡോക്ടര്‍മാര്‍ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് ആരോഗ്യമന്ത്രി

By Web DeskFirst Published Apr 16, 2018, 12:45 PM IST
Highlights
  • ഡോക്ടർമാർ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഡോക്ടർമാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകണമെന്നും രണ്ട് മണിമുതൽ ആറ് മണിവരെ ഡ്യൂട്ടിയാക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും ആരോഗ്യമന്ത്രി. ഡോക്ടർമാരോട് സർക്കാറിന് യുദ്ധപ്രഖ്യാപനം ഇല്ലെന്നും ഡോക്ടർമാർ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ചോദിച്ചു. 

തെറ്റായ സമരത്തെ നേരിടുകയല്ലാതെ സർക്കാറിന്‍റെ മുന്നിൽ വഴിയില്ല.  ജനങ്ങൾക്ക് സേവനം എത്തിക്കാൻ ബദൽ മാർഗ്ഗം തേടുമെന്നും മന്ത്രി. പ്രൊബേഷൻ ഉള്ളവരോട് ജോലിക്ക് ഹാജരാകന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉച്ചയോടെ കണക്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. പിഎസ്‍സിയോട് അടിയന്തരമായി ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് അഭിമാന പദ്ധതിയാണെന്നും ആര്‍ദ്രം മിഷന്‍ പ്രതീക്ഷയും സ്വപ്നവുമാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രി പ്രതികരിച്ചു.
 

click me!