ഓണത്തിന് കേരളം 1000രൂപ ഫെസ്റ്റിവൽ അലവൻസ് കൊടുക്കുന്നുണ്ട്,ഓണം ഇല്ലാത്ത സംസ്ഥാനത്ത് ഉത്സവബത്ത കൊടുത്തു കൂടേ?ട്രോൾ വീഡിയോക്ക് മറുപടിയുമായി കൈകെ ശൈലജ

Published : Feb 11, 2026, 11:09 AM IST
Shylaja Teacher

Synopsis

പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളി്കളോടാണ്  അന്ന് സംസാരിച്ചത്.കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്നാണ്  പറഞ്ഞത്

തൊടുപുഴ:  ഓണം ബോണസ് പ്രസ്താവനയിലെ  ട്രോൾ വീഡിയോക്ക് മറുപടിയുമായി കെകെ ശൈലജ. പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളിക്കോട് ആണ് അന്ന് സംസാരിച്ചത്.കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു എന്നാണ് പറഞ്ഞത്.അന്ന് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ കോൺഗ്രസ് ആണ് തൊഴിലുറപ്പിന് പിന്തുണ തന്നത്.കോൺഗ്രസ് കേന്ദ്ര നേതാക്കൾ ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ പോലെ അല്ലെന്നും അവര്‍ പറഞ്ഞു

ഓണത്തിന് : കേരളം 1000 രൂപ ഫെസ്റ്റിവൽ അലവൻസ് ആയി കൊടുക്കുന്നുണ്ട്.ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവർക്ക് ഉത്സവ ബത്ത കൊടുത്തു കൂടെ എന്നാണ് ചോദിച്ചത്.സൈബർ സംഘം ഗുണ്ട സംഘം പോലെ പ്രവർത്തിക്കുന്നു.ചെറുപ്പക്കാരായ എംഎൽഎ മാർ ഉൾപ്പെടെ ആണ് സൈബർ സംഘങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.സ്വന്തം പാർട്ടിക്കാർക്ക് എതിരെ വരെ ഇവർ അധിക്ഷേപം നടത്തുന്നുണ്ട്.ആർക്കും വിമർശിക്കാം; മ്ലെച്ചമായ ഭാഷ ഉപയോഗിക്കരുതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂക്കികളായി മന്ത്രിമാരും! സർവ്വം എഐ മയം, വൈറലായി എ ഐ കാരിക്കേച്ചർ
കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: അക്രമി ഉൾപ്പെടെ കൊല്ലപ്പെട്ടത് 10 പേർ, 25 പേർക്ക് പരിക്ക്, മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്ന് പൊലീസിന്റെ സംശയം