'വീണ ജോർജ് തൊട്ടതെല്ലാം കുളമാക്കി,വാർത്ത വായിച്ച ചാനലിന്റെ പൊടിപോലുമില്ല ,രാഷ്ട്രീയത്തിൽ വന്നപ്പോൾ ആ പാർട്ടിയുടെ കഷ്ടകാലം തുടങ്ങി ' : കെ മുരളീധരൻ

Published : Jul 07, 2025, 01:23 PM IST
Veena george

Synopsis

പിണറായിക്ക് വീണ എന്ന് കേട്ടാൽ പേടി.വീട്ടിലും മന്ത്രിസഭയിലുമുണ്ട്..രണ്ടും പിണറായിയെ കൊണ്ടേ പോകൂ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരിഹാസവുമായി കെ മുരളീധരൻ രംഗത്ത്.വീണ തൊട്ടതെല്ലാം കുളമാക്കി.വാർത്ത വായിച്ച ചാനലിന്റെ പൊടിപോലുമില്ല.രാഷ്ട്രീയത്തിൽ വന്നപ്പോൾ ആ പാർട്ടിയുടെ കഷ്ടകാലം തുടങ്ങി..വീണ അഭിനയിക്കാനും മിടുക്കിയാണ്.നവീൻ ബാബുവിന്റെ മക്കളേ കെട്ടിപ്പിടിച്ചു കരഞ്ഞു.എന്നിട്ട് കൊല ചെയ്തവരെ സംരക്ഷിച്ചു

സൂര്യൻ ഉദിക്കും മുൻപ് ഗുണ്ടകളെ കൂട്ടുപിടിച്ച്   ബിന്ദുവിന്റെ വീട്ടിൽ പോയി.വാസവൻ വീണ മീട്ടുന്നതിനൊപ്പം ആടാൻ നിൽക്കുന്നത് എന്തിനാ്ണെന്നും അദ്ദേഹം  ചോദിച്ചു.പിണറായിക്ക് വീണ എന്ന് കേട്ടാൽ പേടിയാണ്.വീട്ടിലും മന്ത്രിസഭയിലും വീണയുണ്ട്.രണ്ടും പിണറായിയെ കൊണ്ടേ പോകൂ എന്ന് അദ്ദേഹം പരിഹസിച്ചു

 

 

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്