പിണറായിയുടെ പരിഹാസത്തിന് മുരളീധരന്റെ മറുപടി; പിണറായിയെ ഒരു പട്ടിപോലും തിരിഞ്ഞുനോക്കില്ല

Published : Feb 06, 2017, 01:42 AM ISTUpdated : Oct 04, 2018, 06:42 PM IST
പിണറായിയുടെ പരിഹാസത്തിന് മുരളീധരന്റെ മറുപടി; പിണറായിയെ ഒരു പട്ടിപോലും തിരിഞ്ഞുനോക്കില്ല

Synopsis

കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്‍റഎ പൊതുയോഗത്തിലായിരുന്നു കെ മുരളീധരന്റെ നിരാഹാരത്തെ മുഖ്യമന്ത്രി പരിഹസിച്ചത്. ലോ അക്കാദമിക്ക് വിപണി വില ഈടാക്കി ഭൂമി പതിച്ചുകൊടുത്തത് കെ കരുണാകരന്‍ ആയിരുന്നെന്നും അതിനെതിരെ കെ മുരളീധരന്‍ സത്യഗ്രഹമിരിക്കുന്നത് ഔചിത്യമാണോയെന്ന് പരിശോധിക്കണമെന്നായിരുന്നു പിണറായി പറഞ്ഞത്. മുമ്പും അച്ഛനെതിരെ മുരളി നിലപാടെടുത്ത കാര്യവും പിണറായി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പരിഹാസത്തെ അതേ നാളയത്തില്‍ എതിര്‍ക്കുകയാണ് കെ മുരളീധരന്‍

ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയും ജഡ്ജിമാരുള്‍പ്പെടെ അംഗങ്ങളുമായ ഗവേണിങ് ബോഡിക്കാണ് കെ കരുണാകരന്‍ ഭൂമി പതിച്ചു നല്‍കിയത്. അത് ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വകാര്യ സ്വത്ത് പോലെയാണ് ഉപയോഗിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.  ലോ അക്കാദമി വിഷയത്തിലേക്ക് കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്ന് പറഞ്ഞ മുരളീധരന്‍ കരുണാകരന്‍ ഇപ്പോഴും കേരളജനതയുടെ ഇഷ്‌ടനേതാവാണെന്നും കൂട്ടി ചേര്‍ത്തു. ഓരോ ദിവസവും താന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനല്ലെന്ന് പിണറായി വിജയന്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. എത്ര അദ്ദേഹം അവിടെ നാള്‍ ഇരിക്കുമെന്ന് അറിയില്ല. ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു പട്ടിപോലും അദ്ദേഹത്തെ തിരിഞ്ഞുനോക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ