പഴയ തട്ടകത്തിലേക്ക് വീണ്ടും, കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം, നേതൃത്വത്തെ നിലപാട് അറിയിച്ചു

Published : Feb 14, 2026, 09:11 AM ISTUpdated : Feb 14, 2026, 09:26 AM IST
K Muraleedharan

Synopsis

മുരളിയുടെ പേര് ഉയർന്നത് നിരവധി മണ്ഡലങ്ങളിൽ. ഒടുവിൽ സീറ്റിൽ തീരുമാനം

തിരുവനന്തപുരം: വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച്  കെ മുരളിധരന്‍. കോണ്‍ഗ്രസ്  നേതൃത്വത്തെ നിലപാട് അറിയിച്ചു. മുരളിയുടെ പേര് ഉയർന്നത് നിരവധി മണ്ഡലങ്ങളിലാണ്. ഒടുവിൽ സീറ്റിൽ തീരുമാനം ആയി. കെ മുരളീധരൻ വട്ടിയൂർകാവിൽ തന്നെ ഇറങ്ങും. പഴയ തട്ടകത്തിലേക്ക് പോരിന് മുരളി തീരുമാനമെടുത്തു. ഇതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തമായി ത്രികോണ മത്സരം ഉറപ്പായി

പ്രചാരണ സമിതിയും, പ്രകടന പത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന്കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്‍കും. 25ന ്മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും. ബെന്നി ബഹ്നാന്‍ എംപിയുടെ പേരിനാണ് മുന്‍ഗണന. കെ സി ജോസഫ്, എംഎം ഹസന്‍ തുടങ്ങിയ നേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ വന്നിരുന്നു. കൊടിക്കുന്നില്‍ സുരേഷിന്‍റെ പേര് ഉയര്‍ന്നെങ്കിലും പകരം ചുമതല നല്‍കുമ്പോഴും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനാകും നീക്കം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കള്ളനോട്ടില്‍ ദാവൂദ് ബന്ധം കണ്ടെത്തിയ, കടല്‍ക്കൊലയില്‍ ഇറ്റാലിയന്‍ നാവികരെ പൂട്ടിയ എസ്.പി പി വിക്രമന് ഐ.പി.എസ് തിളക്കം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർമൂല്യനിർണയം ഒഴിവാക്കിയേക്കും, മൂല്യനിർണയം ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്