താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരിപ്പിക്കുന്നു: കെ സുധാകരന്‍

Published : Nov 17, 2018, 08:36 AM IST
താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരിപ്പിക്കുന്നു: കെ സുധാകരന്‍

Synopsis

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയാറാകില്ലെന്ന് യോഗശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു

തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പ്രചരണം നടത്തുന്നുവെന്ന് കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്‍റ് കെ. സുധാകരന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയാറാകില്ലെന്ന് യോഗശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. അതേ സമയം ശബരിമല തീർഥാടകർ‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തും. നിലയ്ക്കലിലും പന്പയിലും സന്നിദ്ധാനത്തും മതിയായ സൗകര്യങ്ങിളില്ലെന്നും പ്രളയ ശേഷം പമ്പയിലെ പുനർനിർമ്മാണം പൂർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. 

രാവിലെ 11 മുതൽ ആരംഭിക്കുന്ന സമരത്തിന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നേതൃത്വം നൽകും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാട് വേണമെന്നും  സി.പി.എമ്മിനെയും ബി.ജെ.പിയെയും തുറന്നുകാണിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി അഭിപ്രായപ്പെട്ടു. കെപിസിസി  സമരങ്ങള്‍ അക്രമപാതയിലേക്ക് പോകരുതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം
ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു