തനിക്കെതിരെ വ്യാജ പ്രചാരണമെന്ന് കെ സുധാകരന്‍, 'മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയെന്നത് വ്യാജം' : കെ സുധാകരന്‍

Published : Oct 03, 2026, 06:21 PM IST
K Sudhakaran

Synopsis

മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കെ സുധാകരന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന്‍. താൻ പറഞ്ഞുവെന്ന രീതിയിൽ വ്യാജ വാട്സാപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു. വ്യക്തിഹത്യയും വ്യാജവാർത്താ പ്രചാരണവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്. അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഞാൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി, പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ച്, ബാധകമായ സൈബർ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യക്തിഹത്യയും വ്യാജവാർത്താ പ്രചാരണവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്. സത്യം പുറത്തുവരണം. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമം ശക്തമായി പ്രവർത്തിക്കണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കൊള്ളാം'; എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ മന്ത്രി ലിജുവിൻ്റെ നിർദേശം
പ്രവാസികളുടെ ആവശ്യത്തിന് ഒടുവിൽ പരിഹാരം, പുതിയ അന്താരാഷ്ട്ര സർവീസുകൾ തിരുവനന്തപുരത്ത് നിന്ന്, റിയാദിലേക്കും ബഹ്റൈനിലേക്കും സർവീസ്