പ്രവാസികളുടെ ആവശ്യത്തിന് ഒടുവിൽ പരിഹാരം, പുതിയ അന്താരാഷ്ട്ര സർവീസുകൾ തിരുവനന്തപുരത്ത് നിന്ന്, റിയാദിലേക്കും ബഹ്റൈനിലേക്കും സർവീസ്

Published : Oct 03, 2026, 06:03 PM IST
air india

Synopsis

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് തുടങ്ങി. സൗദി അറേബ്യയിലേക്ക് തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാന സർവീസ് വേണമെന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സർവീസ്. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയായിരിക്കും പുതിയ റിയാദ് സർവീസ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള സർവീസ് ലഭിക്കുന്നതോടെ യാത്രാസമയം കുറയ്ക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും കഴിയും. ബഹ്റൈനിലേക്കുള്ള പുതിയ സർവീസ് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിൽ ഗൾഫ് എയർ ഈ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ തിരുവനന്തപുരം–ബഹ്റൈൻ റൂട്ടിൽ യാത്രക്കാർക്ക് കൂടുതൽ വിമാന ഓപ്ഷനുകൾ ലഭ്യമാകുമെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിമാർക്കും ജനപ്രതിനിധികൾക്ക് വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ, 'സംസാരിക്കുമ്പോൾ ശ്രദ്ധ വേണം'
മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം; 'കേരളത്തിന്‍റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നത്', മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പരാതി നൽകി യൂത്ത് ലീഗ്